തമിഴ് സൂപ്പർതാരം വിജയ്യുടെ ആരാധകവൃന്ദം തമിഴ്നാട്ടിൽ മാത്രം ഒതുങ്ങുന്നതല്ല. മമ്മൂക്കക്കും ലാലേട്ടനുമുള്ളതുപോലെ അതിശക്തമായ ഒരു ഫാൻബേസ് വിജയ്ക്ക് കേരളത്തിലുമുണ്ട്. പ്രിയതാരത്തിന്റെ സിനിമ പോസ്റ്ററും വീഡിയോസുമെല്ലാം ഇറങ്ങുമ്പോൾ ഒരു ഉത്സവപ്രതീതി തന്നെ വിജയ് ആരാധകർ സോഷ്യൽ മീഡിയയിൽ തീർക്കാറുണ്ട്.
വിജയ്യുടെ കരിയറിലെ മികച്ച വിജയങ്ങളിൽ ഒന്നായിരുന്ന ബിഗിലിന്റെ ലൊക്കേഷനിൽ നിന്നുമുള്ള ഒരു ഫോട്ടോ പുറത്തിറങ്ങിയതോട് കൂടി ട്വിറ്ററിൽ ബിഗിൽ വീണ്ടും ട്രെൻഡിങ്ങ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ്. വിജയ് ഫുട്ബോൾ കളിക്കുന്ന ഒരു ഫോട്ടോയാണ് പുറത്തു വന്നിരിക്കുന്നത്.
ഫുട്ബോൾ ആസ്പദമാക്കി ബിഗിൽ സംവിധാനം ചെയ്തത് ആറ്റ്ലീയാണ്. വിജയ്യുടെ നായികയായി നയൻതാര എത്തിയ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് ഏ ആർ റഹ്മാനാണ്.
Here’s The HD pic #Bigil pic.twitter.com/vb0KlqYPSI
— 💥𝑵𝒂𝒗𝒆𝒆𝒏 𝑽𝒊𝒋𝒂𝒚❣️ (@NaveenAdhav) July 30, 2021