വിജയുടെ കരിയറിലെ ഒരു വൻ ഹിറ്റായി മാറിയ ചിത്രമാണ് ബിഗിൽ. തമിഴ് ചിത്രങ്ങളിലെ ഏറ്റവും വലിയ ഹിറ്റ് എന്നതിലുപരി തമിഴ് സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നുകൂടിയാണ് ബിഗിൽ. സ്ത്രീശാക്തീകരണം പോലുള്ള വിഷയങ്ങൾ പ്രമേയമാക്കിയത് കൊണ്ട് ചിത്രത്തിന് സമൂഹത്തിൽ ഒരുപാട് പോസിറ്റീവ് ആയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചു.
വിജയ് ഈ ചിത്രത്തിൽ ഡബിൾ റോളിലാണ് എത്തിയത്. രായപ്പൻ എന്ന അച്ഛൻ കഥാപാത്രത്തെയും മൈക്കിൾ എന്ന മകനെയും വിജയ് ഏറ്റവും ഭംഗിയായ രീതിയിൽ അവതരിപ്പിച്ചു. ബിഗിൽ 20 കോടി നഷ്ടമാണ് നേടിയെടുത്തത് എന്ന വാർത്ത പ്രചരിച്ചിരുന്നു. എന്നാലിപ്പോൾ അത് വ്യാജ വാർത്തയാണെന്ന് നിർമ്മാതാവ് വെളിപ്പെടുത്തുകയാണ്.
Yes. @republic please fact check this article. Thank you 🙏 https://t.co/BROY0EtSXt
— Archana Kalpathi (@archanakalpathi) May 28, 2020
ചിത്രത്തിന്റെ നിർമാതാക്കൾ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് എന്നാണ് ഒരു ദേശീയ മാധ്യമം രേഖപ്പെടുത്തിയത്. ചിത്രത്തിനുവേണ്ടി ഷൂട്ട് ചെയ്ത ഒരു ഫുട്ബോൾ സീൻ 20 കോടി നഷ്ടം വരുത്തിയെന്നും അതിനാൽ ചിത്രം ലാഭത്തിലായില്ലെന്നും നിർമാതാക്കൾ പറഞ്ഞതായി വെളിപ്പെടുത്തിയ പുതിയ മാധ്യമത്തെ പൊളിച്ചടുക്കി കൊണ്ട് നിർമാതാക്കളിലൊരാളായ അർച്ചന കൽപാതി രംഗത്തുവന്നു.