വിജയ്-ആറ്റ്ലി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സ്പോര്‍ട്സ് ത്രില്ലര്‍ ബിജിലിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. വിജയുടെ പിറന്നാള്‍ ദിനത്തിൽ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടതിന് പിന്നാലെ കഥാപാത്രത്തെ ക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മൈക്കിള്‍ എന്ന പേരിലുള്ള ഫുട്ബോള്‍ ജഴ്സിയണിഞ്ഞും സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലുള്ളതായിരിന്നു ഫസ്റ്റ് ലുക്ക് പോസ്റ്റർ.
വനിതാ ദേശീയ ടീം ഹെഡ് കോച്ചായാണ് വിജയ് ചിത്രത്തിൽ എത്തുക. വിജയ് – ആറ്റ്ലി കൂട്ടുകെട്ടിൽ എത്തുന്ന മൂന്നാമത്തെ ചിത്രമാണ് ബിജിലി. നയന്‍താരയാണ് ചിത്രത്തിലെ നായിക. സംഗീതം ഒരുക്കുന്നത് എ.ആർ റഹ്മാന്. കതിർ, ജാക്കി ഷ്രോഫ്, വിവേക്, ഡാനിയേൽ ബാലാജി, യോഗി ബാബു, വർഷ ബൊലമ്മ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.ഇരട്ട വേഷത്തിലാണ് ചിത്രത്തിൽ വിജയ് എത്തുന്നതെന്നാണ് സൂചന.