മലയാള സിനിമയിലെ താര രാജാവ് മോഹൻലാലിനോട് ആരാധനയില്ലാത്ത ആളുകൾ വളരെ ചുരുക്കമാണ് നമ്മുടെ സമൂഹത്തിൽ. സാധാരണക്കാർ തുടങ്ങി സിനിമാ ലോകത്തെ പ്രമുഖർ വരെ ലാലേട്ടന്റെ ആരാധകരാണ്.
ആ കൂട്ടത്തിലേക്ക് പുതിയ ഒരാളുടെ പേര് കൂടി ചേർക്കപ്പെട്ടിരിക്കുകയാണ്.നടൻ ബിജു മേനോൻ. ബ്രിട്ടനിൽ വെച്ചു നടന്ന മൂന്നാമത് ആനന്ദ് ടിവി ഫിലിം അവാർഡിൽ വെച്ചാണ് ബിജു മേനോൻ ലാലേട്ടനോടുള്ള ആരാധന വെളിപ്പെടുത്തിയത്.
സിനിമ കണ്ടു തുടങ്ങിയ കാലം മുതൽ താൻ മോഹൻലാൽ ആരാധകൻ ആണെന്നും മോഹൻലാൽ തനിക്ക് ഒരു ലഹരി ആണെന്നും ആണ് ബിജു മേനോൻ അവാർഡ് നിശയിൽ വ്യക്തമാക്കിയത്.