പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന താരജോഡികൾ ആണ് ബിജുമേനോൻ – സംയുക്ത. ബിജുമേനോനുമായുള്ള വിവാഹശേഷം സംയുക്തയെ പിന്നീട് സ്ക്രീനിൽ പ്രേക്ഷകർ കണ്ടിട്ടില്ല. താരം ഇനിയെന്നാണ് സിനിമയിലേക്ക് തിരിച്ചെത്തുന്നത് എന്ന ചോദ്യങ്ങൾ പല ആരാധകരിൽ നിന്നും ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ അതിനു കൃത്യവും വ്യക്തവുമായ ഒരു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജു മേനോൻ. കേരള കൗമുദി ഫ്ലാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ ആണ് അദ്ദേഹം ഇതിനെ പറ്റി തുറന്നു പറഞ്ഞത്.
സംയുക്തക്ക് എപ്പോൾ വേണമെങ്കിലും സിനിമയിലേക്ക് തിരിച്ചു വരാം എന്നും സംയുക്തയോട് അഭിനയിക്കണമെന്നും അഭിനയിക്കരുതെന്നും താൻ പറഞ്ഞിട്ടില്ലെന്നും ബിജു മേനോൻ പറയുന്നു. തന്റെ സിനിമകള്‍ കണ്ട് കൃത്യമായി കണിശമായി അഭിപ്രായം പറയുന്ന ആളാണ് സംയുക്തയെന്നും ഈ അടുത്തയിടെ അയ്യപ്പനും കോശിയും കണ്ടിട്ട് അസ്സലായി ബിജുവെന്നാണ് സംയുക്ത അഭിപ്രായപ്പെട്ടതെന്നും താരം വ്യക്തമാക്കുന്നു.