ബിജു മേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പടയോട്ടം. ഓണം റിലീസായി ഒരുങ്ങുന്ന ചിത്രം നവാഗതനായ റഫീഖ് ഇബ്രാഹിംമാണ് സംവിധാനം ചെയ്യുന്നത്.
ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു കുടുംബ ചിത്രമായിരിക്കും പടയോട്ടമെന്നാണ് അറിയുന്നത്. തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡേക്ക് ചെങ്കര രഘുവും സംഘവും പോകുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ കാണിക്കുന്നത്
ചിത്രത്തില്‍ മാസ്സ് രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്കി ഒരുക്കിയ ഒരു കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. കോളനിയിലെ പ്രധാന ഗുണ്ടയായ ചെങ്കല്‍ രഘുവിന്റെ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്.
ചിത്രം ഈ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യുവാൻ തീരുമാനിച്ചിരുന്നത്.എന്നാൽ കേരളത്തിൽ പെയ്യുന്ന കനത്ത മഴയും അനുബന്ധ പ്രശ്നങ്ങളും കൊണ്ട് ചിത്രം റിലീസ് മാറ്റി വെക്കുവാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം നിർമാതാക്കളായ വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സ് പുറത്ത് വിട്ടു.
കുറിപ്പ് ചുവടെ :
കാലവർഷക്കെടുത്തിയിൽ ദുരിതമനുഭവിക്കുന്നവരുടെ വേദനയിൽ പങ്ക് ചേർന്ന്, കനത്ത മഴ തുടരുന്നതിനാലും ഈ വെള്ളിയാഴ്ച (17 ആഗസ്റ്റ് 2018) തീയറ്ററുകളിൽ എത്താനിരുന്ന ബിജു മേനോൻ ചിത്രം പടയോട്ടത്തിന്റെ റിലീസ് മാറ്റി വെച്ചിരിക്കുന്നു. പുതുക്കിയ തീയതി ഉടൻ അറിയിക്കുന്നതാണ്