മലയാളത്തിലെ മികച്ച താരജോഡികൾ ആണ് ബിജു മേനോനും സംയുക്ത വർമ്മയും. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. മലയാള സിനിമയിൽ മിന്നിത്തിളങ്ങി നിന്ന താരമായിരുന്നു സംയുക്താവർമ്മ. നിരവധി വേഷങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് താരം നടനായ ബിജു മേനോനുമായി വിവാഹിതയാകുന്നത്. തന്റെ ജീവിതത്തിലെ രസകരമായ ഒരു സംഭവം ഓർത്തെടുക്കുകയാണ് ബിജുമേനോൻ. ആദ്യരാത്രി കഴിഞ്ഞിട്ടുള്ള ദിവസം സിനിമയിലൊക്കെ കാണുന്നതുപോലെ സംയുക്താവർമ്മ ചായയുമായി ബിജുമേനോന്റെ റൂമിലെത്തി. ചായ നീട്ടി ബിജു ചായ എന്ന് സംയുക്ത പറഞ്ഞു.
ചായ കുടിക്കുന്നതിനിടയിൽ സംയുക്ത വർമ്മ പറഞ്ഞു മുഴുവൻ കുടിക്കേണ്ട കാരണം ചായയിൽ ഒരു സേഫ്റ്റി പിൻ വീണിട്ടുണ്ട്. അതോടെ സംയുക്തക്ക് തന്റെ കാര്യത്തിൽ എത്രമാത്രം ശ്രദ്ധ ഉണ്ടെന്ന് എനിക്ക് മനസ്സിലായി എന്ന് ബിജുമേനോൻ ചിരിച്ചുകൊണ്ട് പറയുന്നു. വിവാഹത്തിനുശേഷം അഭിനയിക്കേണ്ട എന്ന തീരുമാനം തീർത്തും സംയുക്തയുടെ മാത്രമായിരുന്നുവെന്നും മകനെ നോക്കുന്നതിൽ ആയിരുന്നു സംയുക്തയുടെ ശ്രദ്ധയെന്നും ബിജു മേനോൻ പറയുന്നു. അഭിനയിക്കണമെന്ന് ഇനി എന്നെങ്കിലും സംയുക്ത ആഗ്രഹം പ്രകടിപ്പിച്ചാൽ താൻ അതിന് പൂർണ്ണ പിന്തുണ നൽകുമെന്നും താരം പറയുന്നുണ്ട്.