പ്രേക്ഷകർക്കിടയിൽ വൈറലായി മാറിയ കിം കിം സോങ്ങിന് ചുവട് വെച്ച് നടൻ ബിജുക്കുട്ടൻ മകൾ. ജാക്ക് ആൻഡ് ജിൽ ചിത്രത്തിൽ മഞ്ജു വാര്യർ പാടി അഭിനയിച്ച കിം കിം ഗാനത്തിന് ആരാധകർ ഏറെയാണ് ഇപ്പോൾ. നടൻ ഷാജു ശ്രീധറിന്റെ മക്കളും കഴിഞ്ഞ ദിവസം ഈ ഗാനത്തിന് ചുവട് വെച്ചിരുന്നു. ബിജുക്കുട്ടൻ തന്നെയാണ് വീഡയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കമൻ്റുകളിലൂടെ പ്രശംസയുമായി ആരാധകരെത്തിയിട്ടുമുണ്ട്. സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജിൽ എന്ന ചിത്രത്തിനായി മഞ്ജു വാര്യർ ആലപിച്ച ഈ ഗാനം വരികളുടെ പ്രത്യേകത കൊണ്ടാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. രാം സുരേന്ദ്രനാണ് ഈ ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത്. ബി.കെ ഹരിനാരായണനാണ് സംഗീതം.
മഞ്ജു വാര്യരും സൗബിൻ ഷാഹിറും കാളിദാസ് ജയറാമും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സന്തോഷ് ശിവൻ ചിത്രമാണ് ‘ജാക്ക് ആൻഡ് ജിൽ’. ‘ഉറുമി’ക്ക് ശേഷം സന്തോഷ് ശിവന് ഒരുക്കുന്ന ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്. മികച്ച ഛായാഗ്രാഹകനായ സന്തോഷ് ശിവന് തന്നെ സംവിധാനവും ക്യാമറയും നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്.