സച്ചി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം അനാര്‍ക്കലി പ്രേക്ഷകര്‍ക്ക് ഒരു അപൂര്‍വ്വ പ്രണയകഥ സമ്മാനിച്ച അനുഭവമായിരുന്നു. ലക്ഷദ്വീപിലെ സുന്ദരമായ പശ്ചാത്തലത്തിലായിരുന്നു അനാര്‍ക്കലി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. നഷ്ടപ്രണയത്തെ എല്ലാ വേദനകളും അത് തിരിച്ചു കിട്ടുമ്പോള്‍ ഉണ്ടാകുന്ന സന്തോഷങ്ങളും എല്ലാം ചിത്രത്തില്‍ പ്രമേയമായിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ഒരു രഹസ്യം നടന് ബിജു മേനോന് വെളിപ്പെടുത്തുകയാണ്.
ചിത്രത്തില്‍ പൃഥ്വിരാജും ബിജുമേനോനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയിരുന്നു. പൃഥ്വിരാജിന്റെ കഥാപാത്രത്തിന് ആയിരുന്നു തന്നെ ആദ്യം സമീപിച്ചത്. പക്ഷേ ചിത്രത്തില്‍ പ്രണയ രംഗങ്ങളും കടലില്‍ നിന്നുള്ള നീന്തലും എല്ലാം ഉണ്ടെന്നു പറഞ്ഞപ്പോള്‍ അതില്‍ നിന്ന് താന്‍ പിന്മാറുകയായിരുന്നു എന്ന് ബിജു മേനോന് തന്നെ വെളിപ്പെടുത്തുന്നു. അ്ന അത് ചെയ്യാനുള്ള ഒരു കോണ്‍ഫിഡന്‍സ് തനിക്ക് ഉണ്ടായിരുന്നില്ലെന്നും താരം മനസ്സുതുറന്നു. പക്ഷേ സച്ചി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ ഭാഗമാകാന്‍ വലിയ ആഗ്രഹമായിരുന്നു, ആ ആഗ്രഹമാണ് തന്നെ അനാര്‍ക്കലി എന്ന ചിത്രത്തില്‍ എത്തിച്ചതെന്നും പറഞ്ഞു.
മാത്രമല്ല പൃഥ്വിവിനെ അടുത്ത സുഹൃത്തായി ലഭിക്കുന്നത് അനാര്‍ക്കലിയുടെ ലൊക്കേഷനില്‍ നിന്നാണ് പൃഥ്വി ബിജുമേനോന് സച്ചി എന്ന കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രം തിയേറ്ററുകളില്‍ മികച്ച അഭിപ്രായത്തോടെ മുന്നേറുകയാണ്. അയ്യപ്പനും കോശിയും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ ആണ് ചിത്രത്തിലെ പ്രമേയം.