മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗ്ബിയുടെ രണ്ടാംഭാഗമായ ബിലാൽ. അമൽ നീരദാണ് മമ്മൂട്ടി ബിലാലായി എത്തുന്നുവെന്ന വാർത്ത സ്ഥിരീകരിച്ചത്. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കാൻ ഒരുങ്ങുന്നു എന്ന സൂചന നൽകിയിരിക്കുകയാണ് എഴുത്തുകാരൻ ഉണ്ണി ആർ. അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാറ്റസ് അമൽ നീരദ് അദ്ദേഹത്തെ അഭിനന്ദിക്കുന്ന ഒരു ചിത്രവും ഒപ്പം അദ്ദേഹം എഴുതിയ ബിഗ്ബിയിലെ ഒരു ഡയലോഗും ആണ്. “കൊച്ചി പഴയ കൊച്ചി അല്ലെന്നറിയാം.. പക്ഷെ ബിലാൽ പഴയ ബിലാൽ തന്നെയാ..”
ഇത് ബിലാൽ എന്ന ചിത്രത്തിന്റെ തിരക്കഥ രചനയും ചർച്ചകളും ആരംഭിച്ചു എന്ന സൂചനയാണ് നൽകുന്നത് എന്ന ഊഹിക്കുകയാണ് ആരാധകർ. 2007 ൽ പുറത്തിറങ്ങിയ അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബി എന്ന ഒറ്റ ചിത്രമാണ് ബിലാലിന് വേണ്ടി ഇത്രയുമധികം കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത്. മലയാള സിനിമ സാക്ഷ്യം വഹിക്കാൻ പോകുന്ന ഏറ്റവും വലിയ ഹൈപ്പ് ചിത്രമാണ് ബിലാൽ. ചിത്രത്തിൽ ഫഹദ് ഫാസിലും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.