ഹാസ്യവേഷങ്ങളിലൂടെയും ക്യാരക്ടർ വേഷങ്ങളിലൂടെയും ശ്രദ്ധേയയായ ബിന്ദു പണിക്കരുടെ മകൾ അരുന്ധതിയാണ് ഇപ്പോൾ തന്റെ അഭിനയ മികവ് കൊണ്ട് സോഷ്യൽ മീഡിയ കീഴടക്കുന്നത്. ഇപ്പോൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്ന ടിക് ടോക് എന്ന ആപ്പ്ളിക്കേഷനിലൂടെയാണ് അരുന്ധതിയുടെ പ്രകടനം പ്രേക്ഷകർ കാണുന്നത്. എന്തായാലും മലയാള സിനിമയ്ക്ക് പുതിയൊരു അഭിനേത്രിയെ വൈകാതെ തന്നെ ലഭിക്കുമെന്ന് തീർച്ച