‘അമ്മ’ ആസ്ഥാനത്ത് നടന്ന ചലച്ചിത്ര താരങ്ങളുടെ ഒത്തുകൂടലിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. കുടുബം പോറ്റാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍ക്ക് പിഴയാണ് ലഭിക്കുന്നതെന്ന് താരങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ പങ്കുവെച്ച് ബിന്ദു കൃഷ്ണ പറഞ്ഞു.
‘സാമൂഹ്യഅകലവും മാസ്കും കൊവിഡ് പ്രോട്ടോക്കോളും പെര്‍ഫെക്ട് ഓക്കെ… കുടുംബം പോറ്റാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍ക്ക് സമ്മാനമായി പെറ്റിയും,പിഴയും. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിച്ചു കൊണ്ട് പ്രതിഷേധം ഉയര്‍ത്തുന്ന രാഷ്ട്രീയ-പൊതുപ്രവര്‍ത്തകര്‍ക്ക് സമ്മാനമായി കേസും, കോടതിയും… മച്ചാനത് പോരെ…’, എന്നാണ് ബിന്ദു കൃഷ്ണയുടെ കുറിപ്പ്.
കഴിഞ്ഞ ദിവസമാണ് കൊച്ചി കലൂരിലെ താരസംഘടനയുടെ ആസ്ഥാനത്ത് അംഗങ്ങളുടെ യോഗം. വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും സംഘടനയുടെ യുട്യൂബ് ചാനല്‍ ലോഞ്ചുമായിരുന്നു യോഗത്തില്‍.