മലയാളത്തിൽ ചെറിയ കഥാപാത്രങ്ങളെ മാത്രം അവതരിപ്പിച്ച വിജയ് നായകനായി എത്തിയ തെരി എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജനശ്രദ്ധ നേടിയത് താരമാണ് ബിനീഷ് ബാസ്റ്റിൻ. നിരവധി വിവാദങ്ങളിലും ബിനീഷ് ഭാഗമായിട്ടുണ്ട്.
തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ള ബിനീഷ് ബാസ്റ്റിൻ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത് നീളമുള്ള മുടി പിന്നി കെട്ടുന്ന അമ്മയുടെ ചിത്രമാണ്. ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം നൽകിയ കുറിപ്പ് പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ‘ടീമേ.അമ്മയ്ക്ക് തുല്യം അമ്മ മാത്രം’ എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി വ്യക്തികൾ ആണ് ലൈക്കുകളും കമന്റുകളും കൊണ്ട് ഈ പോസ്റ്റിനെ മൂടുന്നത്.