വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്യുമ്പോഴും ഒരു സാധാരണക്കാരനായി ആരാധകരോട് ഏറെ സ്നേഹത്തോടെ പെരുമാറുന്നത് കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനാണ് നടൻ ബിനീഷ് ബാസ്റ്റിൻ. മറ്റുള്ളവർക്ക് മാതൃകയാകുന്ന പല പ്രവർത്തികൾക്കും അദ്ദേഹം മുന്നിലുണ്ട്. അദ്ദേഹത്തിന്റെ മാതൃകാപരമായ ഒരു പ്രവൃത്തി ആയിരക്കണക്കിന് ആരാധകരുടെ അഭിനന്ദനം ഏറ്റു വാങ്ങിയിരിക്കുകയാണ് ഇപ്പോൾ. പത്തനംതിട്ടയിൽ ഒരു കട ഉത്ഘാടനം ചെയ്യാൻ പോയപ്പോൾ ആൾക്കൂട്ടത്തിൽ കണ്ട വാവച്ചൻ എന്ന നിരവധി ചെറിയ റോളുകളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനെ കൊണ്ട് കട ഉദ്ഘാടനം ചെയ്യിപ്പിച്ചിരിക്കുകയാണ് ബിനീഷ്. ഫേസ്ബുക്കിലൂടെ ബിനീഷ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ടീമേ….
എൻറെ കൂടെ നിൽക്കുന്ന ഈ Vaavachan. ചേട്ടനെ.. നിങ്ങൾക്ക് പരിചയം കാണും. പഴയകാല മലയാള സിനിമയിൽ ചെറുതും വലുതുമായ ഒരുപാട് വേഷങ്ങൾ ചെയ്ത ആളാണ്. പ്രത്യേകിച്ച് തിളക്കം സിനിമയിൽ. ഞാൻ പത്തനംതിട്ടയിൽ ഒരു shop ഉദ്ഘാടനം ചെയ്യാൻ പോയപ്പോൾ ഉദ്ഘാടനം കാണാൻ വന്നവരുടെ കൂട്ടത്തിൽ ഇദ്ദേഹം നിൽക്കുന്നു. സ്വന്തം നാട്ടിൽ ഈ കലാകാരന് ഒരു വിലയുമില്ല. എൻറെ നാട്ടിലും ഇങ്ങനെതന്നെയാണ്. ആൾക്കൂട്ടത്തിൽ നിന്ന് ചേട്ടനെ വിളിച്ചു എൻറെ അടുത്ത് ചേർത്തുനിർത്തി. അന്ന് ആ ഷോപ്പ് ഉദ്ഘാടനം ഞങ്ങളൊരുമിച്ച് ചെയ്തു.. ചില കലാകാരന്മാർ ലക്ഷങ്ങളും കോടികളും സമ്പാദികാറില്ല. പക്ഷേ ജനങ്ങളുടെ മനസ്സിൽ ഉണ്ടാവും അതാണ് കലാകാരൻ..