ടീമേ.. എന്ന വിളി കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിലേക്ക് ഓടിവരുന്ന ഒരു രൂപമാണ് നടൻ ബിനീഷ് ബാസ്റ്റിന്റേത്. കൊച്ചിയിൽ ജനിച്ചു വളർന്ന ബിനീഷ് താഴേക്കിടയിൽ നിന്നും കയറിവന്ന ഒരു വ്യക്തിയാണ്. മലയാളത്തിലും അന്യഭാഷാ ചിത്രങ്ങളിലും അദ്ദേഹം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ മഴയിൽ കൊച്ചി വെള്ളത്തിൽ മുങ്ങിയപ്പോൾ ബിനീഷിന്റെ വീടിന്റെ മുറ്റം വരെയും വെള്ളം എത്തിയിരുന്നു. വീടിന്റെ സിറ്റ്ഔട്ടിൽ ഇരുന്ന് മീൻ പിടിക്കുന്ന ബിനീഷിന്റെ വീഡിയോ വൈറലായിരുന്നു. ഏകദേശം രണ്ട് കിലോ മീനാണ് ബിനീഷ് പിടിച്ചത്. അതേ സമയം ലോക്ക്ഡൗൺ വന്നതോടെ അവസ്ഥ വളരെ മോശമാണെന്നാണ് ബിനീഷ് പറയുന്നത്.
ലോക്ക്ഡൗണിന്റെ തൊട്ടുമുൻപ് വരെ എനിക്ക് മാസം കുറഞ്ഞത് 15 ഉത്ഘാടനങ്ങൾ എങ്കിലും ലഭിക്കുമായിരുന്നു. ചില സിനിമകളും പൂർത്തീകരിച്ചിരുന്നു. ഇപ്പോൾ സമയം കളയുവാനും കുറച്ച് കാശ് ഉണ്ടാക്കുവാനുമായി കുക്കിംഗ് വീഡിയോസ് സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്നുണ്ട്. ഉള്ളതുകൊണ്ട് ഒരു അതിജീവനം നടത്തുകയാണ്. കാര്യങ്ങൾ നന്നായി നടന്നില്ലേൽ ടൈൽസ് പണിയിലേക്ക് തന്നെ ഞാൻ തിരിച്ചു പോകേണ്ടി വരും. അതിജീവനമാണ് ഉന്നം.