കുരുക്ഷേത്ര, ബൈസിക്കിൾ തീവ്സ്, ഇൻസ്പെക്ടർ ഗരുഡ്, മമ്മി ആൻഡ് മീ, ലയൺ, ഡബിൾ ബാരൽ, ഞാൻ, മാസ്റ്റേഴ്സ്, മിഷൻ 90 ഡേയ്സ്, കർമ്മയോദ്ധ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് ബിനീഷ് കൊടിയേരി. മുൻ സംസ്ഥാന ആഭ്യന്തര മന്ത്രിയായിരുന്ന കൊടിയേരി ബാലകൃഷ്ണന്റെ മകനും സജീവ രാഷ്ട്രീയ പ്രവർത്തകനുമാണ് ബിനീഷ് കൊടിയേരി. വാഹനാപകടത്തിൽ ബിനീഷ് കൊടിയേരി കൊല്ലപ്പെട്ടെന്ന വ്യാജവാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് നടൻ ഇപ്പോൾ. ‘ചത്തിട്ടില്ല’ എന്നാണ് തന്റെ ഫേസ്ബുക്കിൽ ബിനീഷ് കോടിയേരി കുറിച്ചിരിക്കുന്നത്. ആ പോസ്റ്റിന് വരുന്ന കമന്റുകളും ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്.