ഉപ്പും മുളകും എന്ന പ്രോഗ്രാം പ്രേക്ഷക മനസ്സിൽ ഇടം നേടിയിട്ട് നാളുകൾ ഏറെയായി.ഈയിടെ ഈ പ്രോഗ്രാം വിവാദങ്ങളിലും ചെന്ന് പെടുകയുണ്ടായി.എന്നാൽ അതിൽ നിന്നെല്ലാം പുറത്തിറങ്ങി പ്രോഗ്രാം വീണ്ടും മികച്ച രീതിയിൽ സംപ്രേഷണം ആരംഭിച്ചിരിക്കുകയാണ്.ഉപ്പും മുളകും എന്ന പരിപാടിയിലുടെ മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ജൂഹി രുസ്തഗി. കഴിഞ്ഞ ദിവസമായിരുന്നു ജൂഹിയുടെ പിറന്നാള്‍ ആഘോഷിച്ചത്. ലൊക്കേഷനില്‍ വെച്ചും സുഹൃത്തുക്കള്‍ക്കൊപ്പവും പിറന്നാളാഘോഷിക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.