ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയോട് ബോളിവുഡ് നടിയായ ഭാര്യ അനുഷ്കയെ ഡിവോഴ്സ് ചെയ്യണമെന്ന ആവശ്യവുമായി ബിജെപി എം എൽ എ. അനുഷ്ക ശർമ നിർമിച്ച ‘പാതാൾ ലോക്’ വെബ്സീരീസുമായി ബന്ധെപ്പട്ട വിവാദത്തെ തുടർന്നാണ് ബി.ജെ.പി നേതാവായ നന്ദകിേഷാർ ഗുർജറിെൻറ പ്രസ്താവന. ആ സീരീസിൽ അനുവാദമില്ലാതെ തന്റെ ഫോട്ടോ ഉപയോഗിച്ചു എന്ന കാരണം പറഞ്ഞാണ് അനുഷ്കയെ ഡിവോഴ്സ് ചെയ്യണമെന്ന ആവശ്യവുമായി ബിജെപി എം എൽ എ. എത്തിയിരിക്കുന്നത്.
വിരാട് കോഹ്ലി ഒരു ദേശഭക്തനാണ്. ഇന്ത്യക്കായി ക്രിക്കറ്റ് കളിക്കുന്ന കോഹ്ലി ഭാര്യ അനുഷ്ക ശർമയുമായി വിവാഹബന്ധം വേർപ്പെടുത്തണം -നന്ദകിഷോർ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. വെബ് സീരീസിന് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാർത്ത വിനിമയ, വിതരണ മന്ത്രി പ്രകാശ് ജാവ്ദേക്കറിന് കത്തയക്കുകയും ചെയ്തു. വെബ്സീരീസ് വർഗീയ പ്രശ്നങ്ങൾക്ക് കാരണമെന്ന് പറഞ്ഞ് ദേശീയ സുരക്ഷ നിയപ്രകാരമാണ് പരാതി നൽകിയിരിക്കുന്നത്.
#Ghaziabad: BJP leader Nandkishor Gurjar (@nkgurjar4bjp) has filed a case against actor turned producer @AnushkaSharma. FIR is regarding Web Series #PataalLok. He accused actress of sedition and advised @imVkohli to divorce her. (Story in Development) pic.twitter.com/NNEXAFclfX
— Newsroom Post (@NewsroomPostCom) May 23, 2020