മലയാളത്തിലെ പ്രശസ്ത മാസികയായ വനിത ധീരയും ശക്തയുമായ ശാലിനിയെ ആണ് ഇത്തവണത്തെ മാസികയുടെ മോഡലായി തിരഞ്ഞെടുത്തത്. വനിതയുടെ ഏറ്റവും പുതിയ പതിപ്പ് സാധാരണയിൽ നിന്നും നാല് മടങ്ങ് ആംപ്യൂട്ടായ ശാലിനി സരസ്വതിയെ ആണ് മോഡൽ ആയി തിരഞ്ഞെടുത്തത്. അസാധാരണമായ ഒരു ബാക്ടീരിയ രോഗം ബാധിച്ചതിനെ തുടർന്ന് മുട്ടിന് താഴെ നിന്ന് കൈകാലുകൾ നഷ്ടപ്പെട്ടുപോയ പെൺകുട്ടിയാണ് ശാലിനി. പ്രോസ്റ്റെറ്റിക് കാലുകളുടെ സഹായത്തോടെ അവർ അവരുടെ കഴിവ് വീണ്ടെടുക്കാൻ ശ്രമിച്ചു. പരിശ്രമത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും നഷ്ട്ടപെട്ടുപോകുമെന്നു കരുതിയ ജീവിതം ഒരു പരിധി വരെ ശാലിനി തിരികെപിടിച്ചു.
കംബോഡിയയില്‍ പ്രമുഖ മൾട്ടി നാഷണൽ കമ്പനിയിൽ ഡെപ്യൂട്ടി ജനറൽ മാനേജരായി തിളങ്ങി ഭർത്താവിനൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നതിനിടെയാണ് മുപ്പത്തിരണ്ടുകാരിയായ “ശാലിനി സരസ്വതി” അവധിക്കാലം ആഘോഷിക്കുന്നതിനായി സ്വന്തം നഗരമായ ബാംഗ്ലൂര്‍ എത്തുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പനിയും അവശതയും അനുഭവപ്പെട്ട ശാലിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രംവരുന്ന അപൂര്‍വ്വമായ ബാക്ടീരിയ ഇന്ഫെക്ഷന് ബാധിച്ചിട്ടുണ്ടെന്ന് തിരിച്ചറിയുന്നത്. വളരെ അത്യപൂർവമായ റിക്കെറ്റ്സിയൽ ബാക്ടീരിയ മൂലമുണ്ടായ ഒരു അണുബാധയായിരുന്നു അത്. കംബോഡിയയിലെ താമസത്തിനിടെയാവാം ബാക്ടീരിയകൾ ശരീരത്തിൽ കയറിപ്പറ്റിയത്.!! ഇവരുടെ കൈകാലുകളുടെ പ്രവര്‍ത്തനം സാവധാനം നിലച്ചു. ഗര്‍ഭിണിയായിരുന്ന അവരുടെ അസുഖത്തെ തുടര്‍ന്ന് ഗര്‍ഭവും അലസി. ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ വെറും അഞ്ചു ശതമാനം സാധ്യത മാത്രമേ യുള്ളൂവെന്ന് ഡോക്ടര്‍മാരും വിധിയെഴുതി. മരണത്തോടും ജീവിതത്തോടും മല്ലിട്ട് മാസങ്ങളോളം ചെലവഴിച്ച അവര്‍ ഫിനിക്സ് പക്ഷിയെപ്പോലെയായിരുന്നു പിന്നീട് ജീവിതത്തിലേക്കു തിരിച്ചുവന്നത്..!!
രണ്ട് കൈയ്യും കാലുകളും അസുഖത്തെ തുടര്‍ന്ന് മുറിച്ചുമാറ്റി. നഷ്ടത്തിന്റെ കണക്കുകളെണ്ണി തളരാതെ ഇതില്‍ നിന്ന് തിരിച്ചു വരാനുള്ള തയ്യാറെടുപ്പുകളാ യിരുന്നു പിന്നീടങ്ങോട്ട്. അതിനിടയിലാണ് വികലാംഗ ര്‍ക്കായി സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങളെ കുറിച്ച് ശാലിനി അറിയുന്നത്. തുടര്ന്ന്പിഞ്ചു പൈതലിപ്പോലെ അവര്‍ ഭാരം ബാലന്‍സ് ചെയ്ത് നടക്കാനും പിന്നീട് ഓടാനും പരിശീലിച്ചു. അങ്ങിനെ ബാംഗ്ളൂരില്‍ നടന്ന വികലാംഗ മാരത്തോണില്‍ അവര്‍ താരമായി അറിയപ്പെടാന്‍ തുടങ്ങി. പ്രതിസന്ധികള്‍ക്കുമുന്നില്‍ തളരാതെയുള്ള ശാലിനിയുടെ നിശ്ചയ ദാര്‍ഢ്യത്തിനു മുമ്പില്‍ വിധിയും ഒന്ന് വഴിമാറി. ഭര്‍ത്താവ് പ്രശാന്ത് ചൗദപ്പയും വീട്ടുകാരും എല്ലാത്തിനും പിന്തുണയേകിയിരുന്നു. ഇരു കൈ കാലുകളും നഷ്ടപ്പെട്ടെങ്കിലും ഇന്ന് ശാലിനി നയിക്കുന്നത് സാധാരണ ജീവിതം. ഡെപ്യൂട്ടി ജനറൽ മാനേജരായും ഉത്തരവാദിത്വമുള്ള ഭാര്യയായും സന്തോഷത്തോടെ അവൾ ജീവിക്കുന്നു. കൂടാതെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ബ്ലോഗിൽ എഴുതാനും പ്രചോദനാത്മക പ്രഭാഷണങ്ങൾ നടത്താനും അവര്‍ സമയം കണ്ടെത്തുന്നു..!! 2020ല്‍ നടക്കുന്ന പാരലിംബിക്സില് ഇന്ത്യയെ പ്രതിനിധാനം ചെയ്യുകയെന്നതാണ് ശാലിനിയുടെ അടുത്ത സ്വപ്നം. നല്ലൊരു ഭരതനാട്യം നര്‍ത്തകികൂടിയാണ് ശാലിനി.
” ജീവിതത്തില്‍ സഹിക്കാനാവാത്തതും തിരികെയെടുക്കാന്‍ കഴിയാത്തതുമായ പല നഷ്ടങ്ങളും സംഭവിച്ചേക്കാം. ഒന്നുകില്‍ നമുക്ക് അതിനോട് പൊരുത്തപ്പെടാതെ വിധിയെ പഴിച്ച് ജീവിതം തള്ളിനീക്കാം. അല്ലെങ്കില്‍ ഇനിയുള്ള ജീവിതത്തിന്റെ ഗതിവിഗതികള്‍ സ്വയംതീരുമാനിക്കും എന്ന് ഉറപ്പിച്ച് പുതിയ പരീക്ഷണങ്ങള്‍ക്കായി ജീവിതത്തെ വിട്ടുകൊടുക്കാം. “.
ശാലിനി വിളിച്ചുപറയുന്നു.!!
ഇരുമ്പ് ലേഡി ഓടുന്നതിൽ മാത്രമല്ല ഫോട്ടോഷൂട്ടിലും മികച്ചതാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോ വനിത ഓൺലൈൻ പുറത്തിറക്കി. പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫർ ശ്യം ബാബു ആണ് ഈ വീഡിയോ ഷൂട്ട് ചെയ്തത്.