ദിവസങ്ങള്‍ക്ക് മുമ്പാണ് പാചക വിദഗ്ധനും സിനിമാ നിര്‍മാതാവുമായിരുന്ന നൗഷാദ് മരിച്ചത്. രണ്ടാഴ്ചകള്‍ക്ക് മുമ്പ് ആയിരുന്നു അദ്ദേഹത്തിന്റെ ഭാര്യ ഷീബ മരണപ്പെട്ടത്. ഇവരുടെ ഏകമകള്‍ നഷ്വ ഇപ്പോള്‍ അനാഥയാണ്. അതിഭീകരമായ സാമ്പത്തിക കടത്തില്‍ ആയിരുന്നു നൗഷാദ് ഉണ്ടായിരുന്നത് എന്നാണ് ഇപ്പോള്‍ സംവിധായകനും നൗഷാദിന്റെ അടുത്ത സുഹൃത്തുമായിരുന്ന ബ്ലെസി വെളിപ്പെടുത്തുന്നത്.
ബ്ലെസ്സി ആദ്യമായി സംവിധാനം ചെയ്ത കാഴ്ച എന്ന സിനിമയുടെ സഹ നിര്‍മാതാവ് ആയിരുന്നു നൗഷാദ്. നൗഷാദ് ആദ്യമായി നിര്‍മ്മിച്ച സിനിമ കൂടിയായിരുന്നു ഇത്. ഒരു പാട് തുക ചികിത്സയ്ക്ക് വേണ്ടി പോയി. അതെ തുടര്‍ന്ന് ഭീമമായ കടക്കെണിയിലായിരുന്നു നൗഷാദ്. താമസിച്ചിരുന്ന വീട് പോലും ഇപ്പോള്‍ പണയത്തിലാണ്. അനാഥയായ മകളുടെ ഭാവി സുരക്ഷിതമാക്കുകയാണ് ഇപ്പോള്‍ പ്രധാന കാര്യമെന്നും ബ്ലസി പറയുന്നു.
ഒരുപാടു നാളത്തെ ചികിത്സയ്ക്കും കാത്തിരിപ്പിനും ശേഷമായിരുന്നു ഇവര്‍ക്ക് ഒരു മകള്‍ ജനിക്കുന്നത്. മകള്‍ ജനിച്ച് ഏകദേശം ഒരു വര്‍ഷത്തോളം ബെഡ് റസ്റ്റില്‍ ആയിരുന്നു ഷീബ. ആ മകളാണ് ഇപ്പോള്‍ അനാഥയായത്. ശാരീരികമായ അസ്വസ്ഥതകളെ തുടര്‍ന്നായിരുന്നു നൗഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നില ഗുരുതരമായിരുന്നു എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. എന്തായാലും ഏറെ ഞെട്ടലോടെയാണ് ഈ വാര്‍ത്ത മലയാളികള്‍ കേട്ടത്. ബെസ്റ്റ് ആക്ടര്‍, സ്പാനിഷ് മസാല എന്നീ സിനിമകളും നിര്‍മ്മിച്ചിട്ടുണ്ട് നൗഷാദ്.