ബോബി ചെമ്മണ്ണൂര്‍ എന്ന പേര് അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. മറഡോണയെ കേരളത്തിലേക്ക് എത്തിച്ചത് ബോബി ചെമ്മണ്ണൂര്‍ ആയിരുന്നു. രക്തദാനം പ്രോത്സാഹിപ്പിക്കാനും രക്തബാങ്ക് തുടങ്ങാനും ഒക്കെയായി കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഓടിയ ആളും ആണ് ബോബി ചെമ്മണ്ണൂര്‍.
വിവാദങ്ങളുടെ കാര്യത്തിലും തീരെ മോശമല്ല ഇദ്ദേഹം. പലകാലങ്ങളില്‍ പല വിവാദങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ അതിലും ഏറെ, ട്രോളന്മാര്ക്ക് ഏറെ ഇഷ്ടപ്പെട്ട ആളുകൂടിയാണ് ബോബി ചെമ്മണ്ണൂര്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ വീഡിയോകളില്‍ പലതും ഏറെ ഉപയോഗപ്പെട്ടിട്ടുള്ളതും ട്രോള്ൻമാര്ക്ക് തന്നെ. ഏറ്റവും ഒടുവില്‍ കൗമുദി ടിവിയില്‍ സംപ്രേഷണം ചെയ്ത ഒരു അഭിമുഖം ആണ് ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. തന്റെ ഡ്രൈവിംഗ് വിശേഷങ്ങളാണ് ബോബി ചെമ്മണ്ണൂർ പങ്ക് വെച്ചിരിക്കുന്നത്. അതും മലയാളക്കര ഏറ്റെടുത്തു കഴിഞ്ഞു. നിരവധി ട്രോളുകളും അതിന്റെ പേരിൽ പുറത്തിറങ്ങി കഴിഞ്ഞു. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ നാഷണൽ ഹൈവേ വഴി ഒറ്റക്ക് കാർ ഓടിച്ചുവെന്നും എട്ടിലോ ഒൻപതിലോ പഠിക്കുമ്പോൾ കാമുകിയെ കാണുവാൻ ഒറ്റക്ക് ബാംഗ്ലൂർക്ക് ഡ്രൈവ് ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
മലയാളിയായ ഒരു വ്യവസായിയാണ് ബോബി ചെമ്മണ്ണൂർ. സ്വർണ്ണ ബിസിനസ് ഗ്രൂപ്പായ ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്ഥാപകനുമാണ് ഇദ്ദേഹം. സാമൂഹ്യസേവനപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി പല പുരസ്കാരങ്ങളും ലഭിച്ചിട്ടുമുണ്ട്.