സോഷ്യല്‍ മീഡിയയില്‍ വൈറലായി ബോബി ചെമ്മണ്ണൂിന്റെ പുതിയ ഓണപ്പാട്ട്. ‘ഓണക്കാലം ഓമനക്കാലം എന്ന് പേരിട്ടിരിക്കുന്ന ഈ മ്യൂസിക് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത് പ്രമോദ് പപ്പന് കൂട്ട്കെട്ട് ആണ്. ഗുഡ്വില് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് വിഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.
വരികളെഴുതിയിരിക്കുന്നത് ജനാര്ദ്ദനന് പുതുശ്ശേരിയാണ്. വേറിട്ട വേഷത്തിലാണ് ബോബി ചെമ്മണ്ണൂര്‍ ഗാനത്തിലെത്തിയിരിക്കുന്നത്. വെള്ള വസ്ത്രത്തിനു പകരം കറുത്ത വസ്ത്രം ധരിച്ചാണ് ബോബി വീഡിയോയിലെത്തിയിരിക്കുന്നത്. വ്യായാമം ചെയ്യുന്നതിനു പോലെയുള്ള നൃത്തച്ചുവടുകളും ആയോധന മുറകളുമാണ് ബോബി ചെമ്മണ്ണൂര്‍ അവതരിപ്പിച്ചിരിക്കുന്നത്.
സഹസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഷാരൂഖ് ഖാന്, കെന്നഡി ജോസഫ്, ഭാസ്കര്‍ അരവിന്ദ് അബു നജുമു എന്നിവരാണ്. ഛായാഗ്രഹണം ശിഹാബ് ഓങ്ങല്ലൂര്‍, ഫവാസ് മുഹമ്മദ്, ടിജോ ജോസ്, ജംഷീര്‍, ഷജില്‍ ഒബ്സ്ക്യൂറ എന്നിവരാണ്.