തന്റെ കുരുത്തക്കേടുകള്‍ക്ക് ഭാര്യയുടെ വക ചവിട്ടും വഴക്കുമെല്ലാം കിട്ടാറുണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍. അവരുടെ സമാധാനത്തിനു വേണ്ടി അതെല്ലാം സഹിക്കും എന്നും മാര്‍ക്കറ്റിങ്ങില്‍ നല്ല വശം ഉള്ളതുകൊണ്ട് പ്രശ്നമുണ്ടാകുമ്പോള്‍ മണിയടിച്ചു വളച്ചൊടിച്ച് കുപ്പിയില്‍ ആക്കുമെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു. പൂര്‍ണമായും ഒരു അറേഞ്ച്ഡ് വിവാഹമായിരുന്നു ബോബിയുടേത്. ഭാര്യ സ്മിതയും മകള്‍ക്കും ഒന്നും മീഡിയയില്‍ അറിയപ്പെടാന്‍ താല്പര്യമില്ലാത്തതു കൊണ്ട് ഫോട്ടോകള്‍ പോലും പുറത്തു വിടാറില്ല. അടുത്തിടെ മകളുടെ വിവാഹം കഴിഞ്ഞപ്പോഴാണ് ബോബി ചെമ്മണ്ണൂരിന്റെ കുടുംബ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇടം നേടിയത്.
ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ വിശേഷങ്ങള്‍ പങ്കു വെച്ചും രക്തദാനം പ്രചരിപ്പിക്കാന്‍ മാരത്തോണ്‍ ഓടിയും റോള്‍സ് റോയ്സ് ടാക്സി ആയി ഉപയോഗിച്ചും മറ്റാരും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തുകൊണ്ട് വാര്‍ത്തകളിലും ട്രോളുകളിലും ഇടം നേടിയ ബിസിനസുകാരന് ആണ് ബോബി ചെമ്മണ്ണൂര്‍. തനിക്കെതിരെയുള്ള ട്രോളുകള്‍ എല്ലാം ഒരു തമാശയായി മാത്രം ആണ് അദ്ദേഹം എടുക്കാറുള്ളത്. അതു സൃഷ്ടിക്കുന്നവരുടെ ക്രിയേറ്റിവിറ്റിയെ പിന്തുണയ്ക്കുകയും ചെയ്യും. എന്നാല്‍ ഇത്തരം ട്രോളുകളാണ് അദ്ദേഹത്തിന്റെ ബ്രാന്‍ഡിനെ സാധാരണക്കാര്‍ക്കിടയില്‍ എത്തിച്ചത്.
വിമര്‍ശനങ്ങള്‍ പോലും വളരെ പോസിറ്റീവ് ആയി എടുക്കുന്ന ബോബി ചെമ്മണ്ണൂര്‍ മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനം തന്നെയാണ്. ലൈഫ് മിഷന് ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപകന്‍ കൂടിയായ ബോബി ചെമ്മണ്ണൂര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഇതൊക്കെ ബോബി ചെമ്മണ്ണൂര്‍ ചെയ്യുന്നത് പരസ്യത്തിനു വേണ്ടിയാണ് എന്ന് പറയുന്നവര്‍ ഉണ്ട്. ഇങ്ങനെയൊക്കെ ചെയ്ത് മാര്‍ക്കറ്റ് പിടിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ബോബി ചെമ്മണ്ണൂര്‍ ചോദിക്കുന്നു.
പ്രകൃതിയില്‍ രഹസ്യം എന്ന ഒരു സാധനം ഇല്ല. എന്തു തന്നെ മറച്ചു വെച്ചാലും അത് പ്രകൃതി ഒരിക്കല്‍ പുറത്തേക്ക് കൊണ്ടുവരും. അപ്പോള്‍ അത് സ്വയം തന്നെ പറയുന്നതല്ലേ നല്ലത് എന്നാണ് ബോബി ചെമ്മണ്ണൂറിന്റെ അഭിപ്രായം. മനസ്സില്‍ ഭാരങ്ങള്‍ ഒന്നുമില്ലാതെ ജീവിക്കുമ്പോള്‍ സുഖമായി ഉറങ്ങാന്‍ കഴിയും. മറച്ചുവയ്ക്കാതെ എല്ലാം തുറന്നു പറയുന്നത് കൊണ്ടാണ് പുതിയ തലമുറയ്ക്ക് തന്നെ ഇഷ്ടമാകുന്നത് എന്ന ബോബി ചെമ്മണ്ണൂര്‍ പറയുന്നു. ചെയ്യുന്ന കാര്യങ്ങള്‍ മറച്ചു വെച്ചു കുറ്റബോധത്തോടെ ജീവിക്കാന്‍ ബോബി ചെമ്മണ്ണൂര്‍ ആരെയും പഠിപ്പിക്കില്ല.