ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പ്രിയ പ്രകാശ് വാര്യര്‍ ഒരു സൂപ്പര്താരമാകുമെന്ന് ബോളിവുഡ് താരവും എംപിയുമായ ശത്രുഘ്നന്‍ സിന്‍ഹ.ഒമര്‍ ലുലു ഒരുക്കിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രിയ വാര്യര്‍. ഒരു കണ്ണിറുക്കല്‍ കൊണ്ട് ഹിറ്റായ താരമാണ് പ്രിയ.
എന്റെ വാക്കുകള്‍ കുറിച്ചു വച്ചോളൂ. പ്രിയ കേവലം കണ്ണുചിമ്മുന്ന ഒരു പെണ്‍കുട്ടിയായല്ല ഒരു സൂപ്പര്‍താരമായി ഒരിക്കലും അറിയപ്പെടും. വളരെ പെട്ടന്ന് തന്നെ പ്രിയ ആ നേട്ടത്തിലേക്ക് കുതിക്കും. അതുവരെ അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആസ്വദിക്കൂയെന്നും ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു