ബോളിവുഡ് താരം ആമിർ ഖാന്റെ മകൾ ഇറ ഖാൻ പിറന്നാൾ ദിനത്തിൽ പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ബിക്കിനി ധരിച്ച് അച്ഛൻ ആമിർ ഖാന്റെയും അമ്മ റീന ദത്തയുടെയും മുന്നിൽ നിന്നുകൊണ്ട് കേക്ക് മുറിച്ച ചിത്രങ്ങളായിരുന്നു ഇറ ഖാൻ പങ്കുവെച്ചത്. എന്നാൽ, സുഹൃത്തുക്കൾക്കും കാമുകനുമൊപ്പം ബിക്കിനി വേഷത്തിൽ നീന്തൽക്കുളത്തിൽ ഉല്ലസിച്ച നിമിഷങ്ങളും പങ്കുവെച്ചിരുന്നു. എന്നാൽ, ബിക്കിനി ധരിച്ച് ഇറ ഖാൻ കേക്ക് മുറിച്ചത് സോഷ്യൽ മീഡിയയിൽ ഒട്ടു മിക്കവർക്കും ദഹിച്ചില്ല. ഇറ ഖാനും ആമിർ ഖാനും എതിരെ വിദ്വേഷ കമന്റുകളും ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ഇത്തരമൊരു വേഷത്തിൽ സ്വന്തം മാതാപിതാക്കൾക്ക് മുന്നിൽ നിൽക്കാൻ നാണമാകുന്നില്ലേ, ഇതാണോ സംസ്കാരം തുടങ്ങി നിരവധി കമന്റുകളായിരുന്നു ഇറ ഖാന് എതിരെ ഉയർന്നത്. എന്നാൽ, ഇപ്പോൾ ഇതിനെല്ലാം മറുപടിയുമായി വീണ്ടും ബിക്കിനി ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ഇറ ഖാൻ.
‘എന്റെ കഴിഞ്ഞ പിറന്നാൾ ദിനത്തിലെ ചിത്രങ്ങളുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗങ്ങളും ട്രോളുകളും കഴിഞ്ഞെങ്കിൽ, ഇതാ കുറച്ചധികം ചിത്രങ്ങൾ കൂടി’ – എന്ന കുറിപ്പ് പങ്കുവെച്ചാണ് ബിക്കിനിയിലുള്ള ചിത്രങ്ങൾ വീണ്ടും ഇറ ഖാൻ പങ്കുവെച്ചത്. കാമുകൻ നുപുരിനൊപ്പം നീന്തൽക്കുളത്തിൽ നിന്നുള്ള ചിത്രങ്ങളും കൂട്ടുകാർക്കൊപ്പം നിന്നെടുത്ത ചിത്രങ്ങളുമാണ് ഇറ പങ്കുവെച്ചത്. ചിലർ കഴിഞ്ഞുപോയ പിറന്നാളിന്റെ ആശംസകൾ ചിത്രത്തിന് താഴെ അറിയിച്ചപ്പോൾ ഇനിയും ചിത്രങ്ങൾ പങ്കുവെയ്ക്കൂ എന്നായിരുന്നു മറ്റു ചിലരുടെ ആവശ്യം. ഏതായാലും ഇറ ഖാൻ പങ്കുവെച്ച പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
തന്റെ ഇരുപത്തിയഞ്ചാം പിറന്നാൾ ദിനത്തിൽ ആയിരുന്നു ഇറ ഖാൻ ബിക്കിനി അണിഞ്ഞ് കേക്ക് മുറിച്ചത്. നീന്തൽക്കുളത്തിന് അരികിൽ ആയിരുന്നു ആഘോഷം. അച്ഛൻ ആമിർ ഖാന്റെയും അമ്മ റീന ദത്തയുടെയും സാന്നിധ്യത്തിൽ ആയിരുന്നു ബിക്കിനി അണിഞ്ഞുള്ള കേക്ക് മുറി. കാമുകനും ഫിറ്റ്നസ് പരിശീലകനുമായ നുപുർ ശിഖരേ, ആമിറിന്റെ രണ്ടാം ഭാര്യ ആയിരുന്ന സംവിധായിക കിരൺ റാവു, മകൻ ആസാദ്, സുഹൃത്തുക്കൾ എന്നിവരും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തിരുന്നു.
View this post on Instagram