സുഹൃത്തായ വനിതാ മാധ്യമപ്രവർത്തയ്ക്ക് സ്നേഹചുംബനം നൽകി ബോളിവുഡ് താരം സൽമാൻ ഖാൻ. നിമിഷനേരം കൊണ്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. സുഖം തന്നെയല്ലേ എന്ന് ചോദിച്ചാണ് സൽമാൻ ഖാൻ മുതിർന്ന മാധ്യമപ്രവർത്തകയെ ചുംബിച്ചത്. ചുമ്മാ നാടകം കളിക്കരുത് എന്ന് തമാശയായി മാധ്യമപ്രവർത്തക സൽമാൻ ഖാനോടും പറയുന്നുണ്ട്.
ഗോവയിൽ നടക്കുന്ന അമ്പത്തിനാലാമത് ഫിലിം ഫെസ്റ്റിവൽ വേദിയിൽ ആയിരുന്നു ഈ സ്നേഹചുംബനം അരങ്ങേറിയത്. സൽമാൻ ഖാനും മുതിർന്ന മാധ്യമപ്രവർത്തകയും തമ്മിലുള്ള ദീർഘകാലത്തെ സ്നേഹബന്ധം വെളിവാക്കുന്നത് ആയിരുന്നു ഈ തമാശ നിറഞ്ഞ വീഡിയോ. വീഡിയോ ഇംഗ്ലീഷ് മാധ്യമങ്ങളുടെ പേജുകളിലടക്കം വൈറലാണ്.
അടുത്തിടെ സൽമാൻ ഖാന്റെ മരുമകൾ അലിസെ അഗ്നിഹോത്രി ഫാരി എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരുന്നു. അലിസെയ്ക്ക് ഒപ്പം മാധ്യമങ്ങളെ കാണുന്നതിന് ഇടയിൽ ആയിരുന്നു രസകരമായ ഈ സംഭവം നടന്നത്. സൽമാൻ ഖാന്റേതായി ഒടുവിൽ പുറത്തിറങ്ങിയത് ടൈഗർ 3 എന്ന ചിത്രമാണ്. നവംബർ 13ന് റിലീസ് ആയ ചിത്രം വൻ വിജയമായിരുന്നു നേടിയത്. ചിത്രത്തിൽ കത്രീന കൈഫ് ആയിരുന്നു നായികയായി എത്തിയത്.
View this post on Instagram