തമിഴ്നാട് സ്റ്റേറ്റ് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് ഒരു അജ്ഞാതൻ നടൻ വിജയുടെ വീടിന് ബോംബ് ഭീഷണി മുഴക്കി. താരത്തിന്റെ സാലിഗ്രാമത്തിലുള്ള വസതിയിലാണ് ബോംബ് വച്ചിരിക്കുന്നുതെന്നും ബോംബ് ഉടൻ തന്നെ പൊട്ടുമെന്നായിരുന്നു പറഞ്ഞിരുന്നത്. പോലീസ് ഉടൻ തന്നെ താരത്തിന്റെ വീട്ടിലെത്തി മാതാപിതാക്കളെ കാര്യം അറിയിച്ചു.
അച്ഛൻ എസ്.എ. ചന്ദ്രശേഖറും അമ്മ ശോഭയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വിജയ്, ഭാര്യയോടും മക്കളോടും ഒപ്പം പനൈയൂരിലാണ് ഇപ്പോൾ താമസിച്ചു കൊണ്ടിരിക്കുന്നത്. ഇതോടെ പോലീസ് താരത്തിന്റെ അവിടുത്തെ വസതിയിലും സുരക്ഷ ഏർപ്പെടുത്തി. സൈബർ ക്രൈം ആക്രമണമായാണ് പോലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ഫോൺ കോളിന്റെ ഉറവിടം അന്വേഷിച്ച പോലീസ് ചെന്നൈയിലുള്ള യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കേസിന്റെ തുടരന്വേഷണം പുരോഗമിക്കുകയാണ്.
Details about Man who threatened to bomb Thalapathy Vijay's house arrested. #Vijay #ThalapathyVijay #BigilBlockbuster https://t.co/Zhqhs89GL4
— IndiaGlitz – Tamil (@igtamil) October 30, 2019
ഇതിനിടെ ദളപതി വിജയ് നായകനായ ബിഗിൽ എന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ വൻ വിജയമായി മാറിയിരിക്കുകയാണ്. അറ്റ്ലി സംവിധാനം ചെയ്ത ഈ ചിത്രം ഇതുവരെ നേടിയ ആഗോള കളക്ഷൻ 150 കോടിക്ക് മുകളിലാണ്. ആദ്യം മൂന്ന് ദിവസങ്ങൾ കൊണ്ട് തന്നെ ഓവർസീസ് മാർക്കറ്റിൽ നിന്നും 52 കോടിയോളം കളക്ഷൻ നേടിയ ചിത്രം ഇന്ത്യയിൽ നിന്ന് 100 കോടിയോളമാണ് നേടിയത്. ആദ്യ വീക്കെൻഡിൽ തന്നെ 150 കോടിയോളം കളക്ഷൻ നേടിയ ചിത്രം ചരിത്ര വിജയമായി മാറുകയാണ് എന്ന് പറയുവാൻ സാധിക്കും.