ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ശ്രീദേവി. ഒരു കാലത്ത് ബോളിവുഡിൽ മാത്രമല്ല തമിഴിലും മലയാളത്തിലും തെലുങ്കിലും ശ്രീദേവി തിളങ്ങിനിന്നു. ബോളിവുഡിലെ പേരു കേട്ട നിർമാതാവായ ബോണി കപൂറിനെയാണ് താരം വിവാഹം കഴിച്ചത്. ജാൻവി കപൂർ, ഖുഷി കപൂർ എന്നിവരാണ് ശ്രീദേവി – ബോണി കപൂർ ദമ്പതികളുടെ മക്കൾ.
വിദേശ യാത്രയ്ക്കിടെ ഹോട്ടൽമുറിയിൽ വെച്ച് ആയിരുന്നു ശ്രീദേവിയുടെ മരണം. ചലച്ചിത്ര ലോകത്തെയും ആരാധകരെയും ഒരുപോലെ നടുക്കിയ മരണമായിരുന്നു അത്. പ്രിയപ്പെട്ടവളുടെ വേർപാട് ബോണി കപൂറിനെയും ആഴത്തിൽ ഉലച്ചു.
സോഷ്യൽമീഡിയയിൽ ബോണി കപൂർ കഴിഞ്ഞയിടെ പങ്കുവെച്ച ചിത്രം അത് വ്യക്തമാക്കുന്നതാണ്. ശ്രീദേവിയോടെ ബോണിക്കുള്ള സ്നേഹം എത്രമാത്രം വലുതാണെന്ന് വ്യക്തമാക്കുകയാണ് ഈ ഒറ്റിചിത്രം. ലഖ്നൗവിൽ 2012 ൽ നടന്ന ദുർഗ പൂജയ്ക്കിടെ പകർത്തിയ ശ്രീദേവിയുടെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ബോണി കപൂർ പങ്കുവെച്ചിരിക്കുന്നത്. ശ്രീയുടെ പുറത്ത് ബോണി എന്ന പേര് കുങ്കുമം കൊണ്ട് എഴുതിയിരിക്കുന്നതും കാണാം.
View this post on Instagram