മമ്മൂട്ടി നായകനായ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ‘വണ്‍’ സിനിമയുടെ റീമേക്ക് അവകാശം നേടി ബോണി കപൂര്‍. ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ ഇന്ത്യയിലെ മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യാനുള്ള അവകാശമാണ് ബോണി കപൂറിന്റെ ഉടമസ്ഥതയിലുള്ള നരസിംഹ എന്റര്‍പ്രൈസസ് എന്ന കമ്പനി സ്വന്തമാക്കിയത്.
ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ബോബിസഞ്ജയ് ടീം ആയിരുന്നു. നിമിഷ വിജയന്. മുരളി ഗോപി, മാമൂക്കോയ, സുദേവ് നായര്‍, മാത്യൂസ്, ബിനു പപ്പു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
നേരത്തേ ഹെലന് സിനിമയുടെ റീമേക്ക് അവകാശവും ബോണി കപൂര്‍ സ്വന്തമാക്കിയിരുന്നു. മകള്‍ ജാന്‍വി കപൂറിനെ നായികയാക്കി ചിത്രത്തിന്റെ ഹിന്ദി റീമേക്കിന് ഒരുങ്ങുകയാണ് അദ്ദേഹം. അര്ജുന് കപൂറിനെ നായകനാക്കി ജയം രവി ചിത്രം കോമാളിയുടെ ഹിന്ദി റീമേക്കും പ്ലാന്‍ ചെയ്യുന്നുണ്ട്. അജിത് നായകനാകുന്ന വാലിമൈ, ഉദയനിധി സ്റ്റാലിന് നായകനായെത്തുന്ന, ആര്‍ട്ടിക്കിള്‍ 15ന്റെ തമിഴ് റീമേക്ക് എന്നിവയാണ് മറ്റ് പ്രൊജക്ടുകള്‍.