വൻ ഭൂരിപക്ഷം നേടി വിജയം നേടിയിട്ടും ഒന്നാം പിണറായി മന്ത്രിസഭയിൽ ആരോഗ്യമന്ത്രി ആയിരുന്ന കെ കെ ഷൈലജ ടീച്ചർ രണ്ടാം പിണറായി സഭയിൽ ഉണ്ടാകില്ല എന്നത് മലയാളികളെ ഒന്നടങ്കം വിഷമിപ്പിച്ച ഒന്നാണ്. രാഷ്ട്രീയ ഭേദമന്യേ ടീച്ചറിനെ തിരികെ കൊണ്ടു വരണമെന്ന ആവശ്യം ഉന്നയിക്കുകയാണ് മലയാളികൾ.
സാധാരണക്കാർക്കൊപ്പം തന്നെ സെലിബ്രിറ്റികളും ഷൈലജ ടീച്ചറിനെ തിരികെ കൊണ്ടു വരണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ട്. റിമ കല്ലിങ്കൽ, രജീഷ വിജയൻ, ഷൈൻ ടോം ചാക്കോ, കനി കുസൃതി, സയനോര ഫിലിപ്പ് എന്നിങ്ങനെ നിരവധി സെലിബ്രിറ്റികളാണ് ഷൈലജ ടീച്ചറെ തിരികെ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.