ലൂസിഫറിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ‘ബ്രോ ഡാഡി’യുടെ ചിത്രീകരണം കുറച്ചു ദിവസം മുമ്പ് പൂര്‍ത്തിയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ട് പാക്കപ്പ് പറഞ്ഞ് തിരക്കെല്ലാം ഒഴിഞ്ഞതിന് ശേഷമുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ് പൃഥ്വി.
ചിത്രത്തിന് പാക്കപ്പ് പറഞ്ഞ ശേഷം പൃഥ്വിരാജും സുപ്രിയയും മോഹന്‍ലാലും സുചിത്രയും ഒരുമിച്ച് കൂടിയതിന്റെ ചിത്രമാണ് പൃഥ്വി പങ്കുവച്ചിരിക്കുന്നത്. ഫാമിലി നൈറ്റ്സ് എന്ന കാപ്ഷനോട് കൂടിയാണ് താരം ഈ ചിത്രം പങ്കുവച്ചത്. ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്രീജിത്ത് ബിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
View this post on Instagram
മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന് ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അഭിനന്ദന് രാമാനുജമാണ്, സംഗീതം ദീപക് ദേവും, കലാസംവിധാനം ഗോകുല്‍ദാസുമാണ് നിര്‍വ്വഹിക്കുന്നത്. എം ആര് രാജാകൃഷ്ണനാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്, എഡിറ്റിങ് അഖിലേഷ് മോഹന്‍. ബ്രോ ഡാഡിക്ക് മുമ്പ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനാണ് പൃഥ്വിരാജ് രണ്ടാമതായി സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ മൂലം അതിന്റെ വര്‍ക്കുകള്‍ ആരംഭിക്കാന്‍ കഴിയാതെ വന്നതോടെ താരം ബ്രോ ഡാഡിയുടെ ഷൂട്ട് തുടങ്ങുകയായിരുന്നു.