നടി നവ്യ നായരുടെ രസകരമായ വിഡിയോ പങ്കുവച്ച് സഹോദരന് രാഹുല്‍. ഒരു കാര്‍ യാത്രക്കിടെ പകര്‍ത്തിയ വിഡിയോയാണ് രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. കൂളിംഗ് ക്ലാസ് വച്ച് ചിരിച്ചുകൊണ്ടിരിക്കുന്ന നവ്യയെ വിഡിയോയില്‍ കാണാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നവ്യ ചിരിക്കുകയായിരുന്നില്ല.
‘ചേച്ചി ചിരിക്കുവാണെന്നായിരിക്കും നിങ്ങള്‍ വിചാരിക്കുന്നത്, എന്നാല്‍ അങ്ങനെയല്ലെന്ന് രാഹുല്‍ പറയുന്നുണ്ട്. ഇതിനിടെ നവ്യയുടെ മകന് സായി ഉറങ്ങുകയാണെന്ന് പറയുന്നത് കേള്‍ക്കാം. പിന്നാലെ വീടെത്തിയെന്ന് പറഞ്ഞ് നവ്യയെ തട്ടിവിളിക്കുകയാണ് രാഹുല്‍. ക്യാമറയിലേക്ക് നോക്കി ചമ്മുന്ന നവ്യയേയും വിഡിയോയില്‍ കാണാം. ‘ചേച്ചി, തപ്പി നോക്കിയിട്ട് സാധനം കിട്ടിയോ? എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ വിഡിയോ പങ്കുവച്ചത്. ‘ഞാന്‍ അഭിനയിച്ചതാ, എല്ലാവരേം പറ്റിച്ചേ’ എന്നായിരുന്നു നവ്യയുടെ മറുപടി.
വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്ന് വിട്ടുനിന്ന നവ്യ നായര്‍ അടുത്തിടെയാണ് സിനിമയിലേക്ക് മടങ്ങിയെത്തിയത്. നവ്യയും വിനായകനും ഒന്നിച്ചെത്തിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവില്‍ ടെലിവിഷന്‍ പരിപാടികളില്‍ സജീവമാണ് താരം.