മമ്മൂട്ടി നായകനായെത്തുന്ന മധുരരാജ ഇതിനോടകം വാർത്തകളിൽ ഇടം നേടിയ ചിത്രമാണ്. പോക്കിരിരാജയിലെ രാജയുടെ രണ്ടാം വരവായി കണക്കാക്കുന്ന മധുരരാജ എന്ന ചിത്രം ഈ വെള്ളിയാഴ്ചയാണ് തിയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൻറെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മികച്ച അഭിപ്രായമാണ് ട്രെയിലറിന് ലഭിച്ചത് .
ഇതിനിടെ ചിത്രത്തിന്റെ ബജറ്റ് എത്രയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന് നിർമ്മാതാവ് നെൽസൺ ഐപ്പ് .ചിത്രത്തിൻറെ മൊത്തം പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും അവസാനിച്ചുവെന്നും ഇതുവരെ 27 കോടി ആയെന്നും നിർമ്മാതാവ് വെളിപ്പെടുത്തുന്നു .ഇതിൽ ഒരംശംപോലും തള്ളില്ല എന്നും കൃത്യം കൃത്യമായി ഇത്രയും തുക ചിലവായ എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഏത് തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന തരത്തിലാണ് മധുര രാജ ഒരുക്കിയിരിക്കുന്നത്. മാസ് രംഗങ്ങളും കോമഡി രംഗങ്ങളും ചിത്രത്തിൽ യദേഷ്ടം സമൃദ്ധമായി ഉണ്ട്. എന്തായാലും കാത്തിരിപ്പ് ഈ വെള്ളിയാഴ്ച വരെ മാത്രം