അക്ഷയ് കുമാർ, കിയാറ അദ്വാനി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ലക്ഷ്മി ബോംബിലെ ബുർജ് ഖലീഫ ഗാനം കഴിഞ്ഞ ദിവസമാണ് പ്രേക്ഷകരിലേക്കെത്തിയത്. ഇരുവരുടെയും തകർപ്പൻ ഡാൻസുമായി ദുബായിയുടെ സൗന്ദര്യവും കൂട്ടിച്ചേർത്ത ഗാനം ഞൊടിയിടയിലാണ് സോഷ്യൽ മീഡിയയിൽ വൈറലായി തീർന്നത്. രാഘവ ലോറൻസ് സംവിധാനം നിർവഹിക്കുന്ന ലക്ഷ്മി ബോംബ് തമിഴ് സൂപ്പർഹിറ്റ് ചിത്രം കാഞ്ചനയുടെ ബോളിവുഡ് റീമേക്കാണ്. ഷാഷി – ഡി ജെ ഖുശി ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഷാഷി – ഡി ജെ ഖുശി, നിഖിത ഗാന്ധി എന്നിവർ ചേർന്നാണ്. 24 മണിക്കൂറിനുള്ളിൽ 28 മില്യണിലേറെ വ്യൂസ് നേടിയ ഗാനം ഇതുവരെ മൂന്നരക്കോടിയോളം പേർ കണ്ടു കഴിഞ്ഞു.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി തീർന്നിരിക്കുന്നത് ബുർജ് ഖലീഫ ഡാൻസ് കോണ്ടെസ്റ്റാണ്. അക്ഷയ് കുമാറും കിയാറ അദ്വാനിയും തകർത്താടിയ ഗാനത്തിന് ചുവടുകൾ വെക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പത്ത് പേർക്ക് ഇരുവർക്കും ഒപ്പം ഒരു വീഡിയോ കോളിനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ഏറ്റവും മികച്ച വീഡിയോകൾ ഇരുവരും ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി പങ്ക് വെക്കുകയും ചെയ്യും. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ എന്നിങ്ങനെ ഒട്ടുമിക്ക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ #MYBURJKHALIFADANCE എന്ന ഹാഷ്ടാഗിൽ വീഡിയോകൾ വൈറലാവുകയാണ്.
Someone else uploaded my video with their name….. 😔
Please watch our dance video….🙂😇 #MyBurjKhalifaDance @akshaykumar @advani_kiara @ZeeMusicCompany @Disney pic.twitter.com/cvsaQxz63c— Ram Krishan (@RamKris40207556) October 21, 2020
This is for u Akshay sir hope u like it @akshaykumar @advani_kiara @ZeeMusicCompany @AKFansGroup @akians @Akkistaan @TeamAkshay #MyBurjKhalifaDance @KiaraAdvaniFans #laxmibomb #YeDiwaliLaxmmiBombWali pic.twitter.com/lOixUhdDFi
— Kavita Tyagi (@KavitaT66206441) October 21, 2020
#MyBurjKhalifaDance @akshaykumar @advani_kiara @TSeries pic.twitter.com/6FpuDycmhN
— saniya_official01 (@saniyaofficial1) October 21, 2020
It was fun dancing on this song❤️@akshaykumar @advani_kiara @_AC22__ #MyBurjKhalifaDance pic.twitter.com/PrNP5IzSlm
— Manika Jain (@jain_manika17) October 20, 2020
Back For You @akshaykumar sir ❤ ji 🙏💢💥💥❣#Challange Accepted 🥰😍🤩
Hope U like 👍 One Shot
Here Is #MyBurjKhalifaDance #BarkhaChauhan Akkis paaji 😍🤩😘🤗🤗 Try My Best Hope U like @advani_kiara Mam U looking Super Hot 🔥 pic.twitter.com/GZKLRkWOgc— 𝑰𝒕’𝒔 𝑳𝒂𝒙𝒎𝒎𝒊 𝑻𝒉𝒂𝒌𝒖𝒓( #RCB 😍) (@khiladi_Barkha) October 21, 2020
അതെ സമയം നവംബർ ഒൻപതിന് ഡിസ്നി – ഹോട്സ്റ്റാറിലൂടെ റിലീസിന് ഒരുങ്ങുന്ന ചിത്രം തീയറ്ററുകളിൽ തന്നെ റിലീസ് ചെയ്യണമെന്ന ആവശ്യവുമായി ആരാധകരും വിതരണക്കാരും മുന്നോട്ട് വന്നിരിക്കുകയാണ്. ഒരു മെഗാഹിറ്റിനുള്ള എല്ലാ ചേരുവകളും ലക്ഷ്മി ബോംബിന് ഉണ്ടെന്നും തകർന്നു കിടക്കുന്ന തീയറ്റർ ബിസിനസിന് ഒരു പുനർജീവൻ നൽകുവാൻ ഈ ചിത്രത്തിന് കഴിയുമെന്നാണ് അവർ പറയുന്നത്. തീയറ്ററുകൾ തുറക്കുവാൻ ഗവണ്മെന്റ് അനുവാദം നൽകിയിട്ടുള്ളതും തീയറ്റർ റിലീസിനുള്ള ആവശ്യത്തിന് ബലം നൽകിയിരിക്കുകയാണ്.