വെള്ളിയാഴ്ച്ച തീയറ്ററുകളിൽ എത്തുന്ന ഒടിയന് കൊച്ചി മൾട്ടിപ്ലെക്സിൽ ഇതുവരെ 66 ഷോകളാണ് കൗണ്ട് ചെയ്തിരിക്കുന്നത്. അതിൽ തന്നെ പതിനഞ്ച് ഷോകളും സോൾഡ് ഔട്ടായി. ഒരു മലയാളസിനിമക്ക് കൊച്ചിൻ മൾട്ടിപ്ലെക്സിൽ ആദ്യദിനം ലഭിക്കുന്ന ഏറ്റവും കൂടുതൽ ഷോകൾ ഇപ്പോൾ ഒടിയന് സ്വന്തമാണ്. 62 ഷോകൾ നടത്തിയ കായംകുളം കൊച്ചുണ്ണിക്കായിരുന്നു ആ റെക്കോർഡ് മുൻപ് സ്വന്തമായിരുന്നത്. 95 ഷോകൾ ആദ്യദിനം നേടിയ രജനികാന്ത് ചിത്രം കബലിയാണ് ഒന്നാം സ്ഥാനത്തുള്ളത്. 67 ഷോകൾ നടത്തിയ 2.0യുടെ റെക്കോർഡ് ഒടിയൻ തിരുത്തുമെന്നുറപ്പാണ്. സിനിപോളിസ് ഇല്ലാതെയാണ് ഒടിയന്റെ ഈ നേട്ടം എന്നതാണ് കൂടുതൽ മൂല്യം ഉയർത്തുന്നത്. എന്തായാലും കാത്തിരിക്കാം പുതുചരിത്രങ്ങളുടെ പിറവിക്കായി.