മലയാള സിനിമയിലെ പ്രിയ നടൻ ക്യാപ്റ്റൻ രാജു അന്തരിച്ചു.ഭാര്യയും മകനുമൊത്തു കൊച്ചിയിൽ നിന്നു ന്യൂയോർക്കിലേക്കുള്ള യാത്രയ്ക്കിടെ മസ്തിഷ്കാഘാതം ഉണ്ടായതിനെ തുടർന്ന് ഏറെ നാൾ ചികിത്സയിലായിരുന്നു.
68 വയസ്സായിരുന്നു ക്യാപ്റ്റൻ രാജുവിന്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
മമ്മൂട്ടി ചിത്രം മാസ്റ്റർപീസിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ക്യാപ്റ്റൻ രാജുവായി തന്നെയാണ് ചിത്രത്തിൽ അദ്ദേഹം എത്തിയതും
1981ൽ രക്തം എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തി. എൺപതുകളുടെ കാലത്ത് മലയാളസിനിമയിലെ ശക്തമായ വില്ലൻ സാനിധ്യമായിരുന്നു ക്യാപ്റ്റൻ രാജു. ജോൺ ജാഫർ ജനാർദ്ദനൻ, മോർച്ചറി, അസുരൻ, ചങ്ങാത്തം, പാസ്പോർട്ട്, കൂലി, തിരകൾ, ഉണ്ണിവന്ന ദിവസം, അതിരാത്രം, പാവം ക്രൂരൻ,ആഴി, ഭഗവാൻ, ആവനാഴി, കരിമ്പിൻ പൂവിനക്കരെ, നിമിഷങ്ങൾ, ഒരു വടക്കൻ വീരഗാഥ, നാടോടിക്കാറ്റ്, യാഗാന്നി, മഹാൻ, ഉപ്പുകണ്ടം ബ്രദേഴ്സ്, കാബൂളിവാല, തക്ഷശില, പുതുക്കോട്ടയിലെ പുതുമണവാളൻ, അഗ്നിദേവന്, ഉദയപുരം സുല്ത്താൻ, കേരളവർമ പഴശ്ശിരാജ, താന്തോന്നി എന്നിവ പ്രധാനചിത്രങ്ങൾ.