കേരളത്തിലെ പ്രളയത്തിനെ പശ്ചാത്തലമാക്കി ജൂഡ് ആന്റണി ജോസഫ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് 2403 ഫിറ്റ്.ജനമൈത്രിയുടെ സംവിധായകനായ ജോൺ മന്ത്രിക്കല്ലുമായി ചേർന്നാണ് ജൂഡ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന് വേണ്ടി അതിഗംഭീര കാസ്റ്റ് തന്നെയാണ് ഒന്നിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ.
ചിത്രത്തിൽ ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ,ജയസൂര്യ, ആസിഫ് അലി, ഇന്ദ്രജിത്ത്,മഞ്ജു വാര്യർ, ഇന്ദ്രൻസ് എന്നിവർ ചിത്രത്തിൽ ഒന്നിക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. തമിഴിൽ നിന്നും നിരവധി താരങ്ങൾ ചിത്രത്തിൽ ഒന്നിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്തായാലും ഔദ്യോഗിക സ്ഥിതീകരണത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം.