വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമിച്ച് ദുൽഖർ സൽമാൻ തന്നെ നായകനാകുന്ന ബോബി – സഞ്ജയ്യുടെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. പതിനഞ്ചിനും എഴുപതിനും ഇടയിൽ പ്രായമുള്ളവരെയാണ് തേടുന്നത്. നവംബർ 25ന് മുൻപാണ് ഫോട്ടോകൾ അയക്കേണ്ടത്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർ ഡിസംബർ ഒന്ന് മുതൽ പത്ത് വരെ നടക്കുന്ന ആക്ടിങ് ക്യാമ്പിൽ നിർബന്ധമായും പങ്കെടുക്കണം. അടുത്ത വർഷം ജനുവരി – ഫെബ്രുവരി മാസത്തിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക.