ചെയ്ത ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റിൽ എത്തിച്ച സംവിധായകനാണ് മാർട്ടിൻ പ്രക്കാട്ട്. ബെസ്റ്റ് ആക്ടർ, എ ബി സി ഡി,ചാർളി എന്നി ചിത്രങ്ങൾ ആണ് മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്തിരിക്കുന്നത്.പുതിയ സിനിമയുമായി വരികയാണ് മാർട്ടിൻ പ്രക്കാട്ട് ഇപ്പോൾ.
ചിത്രത്തിലേക്ക് കാസ്റ്റിംഗ് കോൾ ക്ഷണിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.22 മുതൽ 26 വയസ്സ് വരെയുള്ള സ്ത്രീകളെയും 50 മുതൽ 65 വയസ്സുവരെയുള്ള പുരുഷന്മാരെയുമാണ് കാസ്റ്റിംഗിനായി ക്ഷണിച്ചിരിക്കുന്നത്.ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.ഉദാഹരണം സുജാത,ചാർളി എന്നി ചിത്രങ്ങൾ നിർമിക്കുകയും ചെയ്തിട്ടുണ്ട് മാർട്ടിൻ പ്രക്കാട്ട്.