മലയാളി കാത്തിരിക്കുന്ന ചിത്രമാണ് സി ബി ഐ 5. മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് സി ബി ഐ സീരീസിലെ അഞ്ചാം ഭാഗത്തിലാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട സേതുരാമയ്യർ എന്ന സി ബി ഐ ഓഫീസർ ആയാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. എസ് എൻ സ്വാമിയുടെ രചനയിൽ കെ മധു ആണ് ചിത്രം ഒരുക്കുന്നത്. സി ബി ഐ സീരീസിന്റെ ആദ്യഭാഗം റിലീസ് ചെയ്തതിന് ഫെബ്രുവരി പതിനെട്ടിന് മുപ്പത്തിനാലു വർഷം തികയുകയാണ്. അതേ ദിവസം തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് അണിയറപ്രവർത്തകർ.
സി ബി ഐ അഞ്ചാം ഭാഗത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും ഇതിന്റെ സൂപ്പർ ഹിറ്റായ തീം മ്യൂസിക്കിന്റെ പുതിയ പതിപ്പിന്റെ അകമ്പടിയോടെ എത്തുന്ന വീഡിയോയും അന്നേദിവസം റിലീസ് ചെയ്യും. 2022 ഫെബ്രുവരി പതിനെട്ടിന് മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് ഈ സമ്മാനങ്ങൾ എത്തിക്കും. സൈന മൂവീസ് യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തു വരുന്നത്.
മമ്മൂട്ടിക്ക് ഒപ്പം നിരവധി താരങ്ങളാണ് സി ബി ഐ 5ൽ അണിനിരക്കുന്നത്. രൺജി പണിക്കർ, സായ് കുമാർ, സൗബിൻ ഷാഹിർ, മുകേഷ്, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, ഇടവേള ബാബു, ആശ ശരത്ത്, കനിഹ, മാളവിക മേനോൻ, അൻസിബ, മാളവിക നായർ, മായാ വിശ്വനാഥ്, സുദേവ് നായർ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം, ജയകൃഷ്ണൻ, സ്വാസിക, സുരേഷ് കുമാർ, ചന്തു കരമന, സ്മിനു ആർട്ടിസ്റ്റ്, സോഫി എം ജോ, തണ്ടൂർ കൃഷ്ണ തുടങ്ങി വലിയ ഒരു താരനിര തന്നെ ഈ ചിത്രത്തിനു പിന്നിൽ അണിനിരക്കുന്നുണ്ട്. സംവിധായകൻ കെ മധുവും സ്വർഗ്ഗചിത്ര അപ്പച്ചനും ചേർന്നാണ് നിർമാണം. സംഗീതം – ജേക്സ് ബിജോയ്, കാമറ – അഖിൽ ജോർജ്, എഡിറ്റിങ് ശ്രീകർ – പ്രസാദ്.