സോഷ്യൽ മീഡിയയിൽ ഇപ്പോൾ വമ്പൻ പ്രചാരം നേടിയിരിക്കുന്ന ഒന്നാണ് #10YEARCHALLENGE. പത്ത് വർഷം മുൻപത്തെ ഫോട്ടോസ് ഇന്നത്തെ ഫോട്ടോസുമായി താരതമ്യം ചെയ്യുന്ന ഈ ചലഞ്ച് ഏവരും ഏറ്റെടുത്തിരിക്കുകയാണ്. സിനിമ മേഖലയിൽ ഉള്ളവരും ഇത് ഏറ്റെടുത്തു കഴിഞ്ഞു. പത്ത് വര്ഷം മുൻപ് കസ്റ്റമർ കെയറിൽ വർക്ക് ചെയ്യുന്ന ഉണ്ണി മുകുന്ദനും കോളേജിൽ ഫ്രഷേഴ്സ് ഡേക്ക് അണിഞ്ഞൊരുങ്ങിയ പെർളീ മാണിയും സ്കൂൾ കുട്ടിയായ രജിഷയും അങ്ങനെ രസകരമായ ഫോട്ടോസാണ് ഈ ചലഞ്ചിലൂടെ പുറത്തേക്ക് എത്തി കൊണ്ടിരിക്കുന്നത്. കുത്തിപ്പൊക്കലിന് ശേഷം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്ന ഈ ചലഞ്ചിന് വമ്പൻ സ്വീകരണമാണ്.