രാജാ രവി വർമയുടെ ചിത്രങ്ങൾ ഭാരതത്തിന് പകരം വെക്കാനില്ലാത്ത ഒരു സ്വത്താണ്. ചിത്രകലാ രംഗത്തെ ആ അത്ഭുത വ്യക്തി കോറിയിട്ട ഓരോ ചിത്രങ്ങളും ഓരോ ഭാരതീയന്റെയും മനസ്സിലാണ് പതിഞ്ഞിട്ടുള്ളത്. സിനിമകളിലൂടെയും ഗാനരംഗങ്ങളിലൂടെയും അവയെ പുനസൃഷ്ടിച്ചപ്പോഴെല്ലാം അത്ഭുതത്തോടെ നോക്കി നിൽക്കാനേ ഏവർക്കും കഴിഞ്ഞിട്ടുള്ളൂ. ഇപ്പോഴിതാ ആ ചിത്രങ്ങൾ വീണ്ടും ചർച്ചാവിഷയമായിരിക്കുകയാണ്. നാം ഫൗണ്ടേഷന് വേണ്ടി സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ജി വെങ്കട്ട് റാം പകർത്തിയ ചിത്രങ്ങളിലൂടെയാണ് രാജാ രവിവർമ ചിത്രങ്ങൾ വീണ്ടും ശ്രദ്ധ നേടിയിരിക്കുന്നത്. ശോഭന, ഖുശ്ബു, രമ്യ കൃഷ്ണൻ, ലിസി പ്രിയദർശൻ, സാമന്ത, ശ്രുതി ഹാസൻ എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയ നായികമാരാണ് രാജാ രവിവർമ ചിത്രങ്ങൾക്ക് പുതുജീവൻ പകർന്നപ്പോൾ നിറഞ്ഞു നിൽക്കുന്നത്.