കുഞ്ചാക്കോബോബന്റെ ഇസഹാക്കിന് ഇന്ന് ഒന്നാം പിറന്നാൾ ആണ്. 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഈ കഴിഞ്ഞ ഏപ്രിൽ 17നാണ് കുഞ്ചാക്കോബോബനും പ്രിയക്കും കുഞ്ഞു ജനിക്കുന്നത്. ഏറെ സന്തോഷത്തോടെ ഈ വാർത്ത സ്വീകരിച്ച ആരാധകർ പിന്നീട് കുഞ്ഞിന്റെ ആദ്യ ഫോട്ടോയും പേരും ഒക്കെ നിറഞ്ഞ ആകാംക്ഷയോടെ തന്നെയാണ് ഏറ്റെടുത്തത്. ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞിന്റെ മാമോദീസ ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോകളും ആരാധകരുടെ ഇടയിൽ തരംഗമായിരുന്നു.
കേക്കിന് അരികിൽ നിൽക്കുന്ന മകന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് കുഞ്ചാക്കോ ബോബൻ തന്നെയാണ് ആദ്യ പിറന്നാൾ ആശംസകൾ നേർന്നത്. ബൈബിളിൽ എഴുതപ്പെട്ടിരിക്കുന്ന നോഹയുടെ പേടകം എന്നതിനെ ആസ്പദമാക്കി ഇസഹാക്കിന്റെ പേടകം എന്നാണ് കേക്കിന് പേരിട്ടിരിക്കുന്നത്. ലോകത്തിന്റെ ഇപ്പോഴുള്ള അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നതാണ് ഈ കേക്ക് എന്നും ഇതെല്ലാം തരണം ചെയ്യുവാൻ നമുക്ക് സാധിക്കും എന്നും എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും കുഞ്ചാക്കോബോബൻ പറയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ കുറിപ്പിന് താഴെ ആശംസകളുമായി നിരവധി താരങ്ങളും അണിയറ പ്രവർത്തകരും എത്തുന്നുണ്ട്.