ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ ഇടയിലേക്ക് ഒരു കുഞ്ഞ് അതിഥി കൂടി വന്നതിന്റെ സന്തോഷത്തിലാണ് പ്രിയനടൻ കുഞ്ചാക്കോബോബനും ഭാര്യ പ്രിയ കുഞ്ചാക്കോയും. കുഞ്ഞിനൊപ്പം ഉള്ള താരത്തിന്റെയും പുതിയ വീഡിയോകളും ചിത്രങ്ങളും അദ്ദേഹം നിരന്തരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുമുണ്ട് . 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ ഇടയിലേക്ക് വന്ന ജൂനിയർ കുഞ്ചാക്കോയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ ആഘോഷമാക്കാറുണ്ട്. ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്നാണ് ജൂനിയർ ചാക്കോച്ചന്റെ പേര്.
ഇപ്പോൾ ഈ പ്രിയപ്പെട്ട കുടുംബം പുതിയ ഒരു കാർ കൂടി സ്വന്തമാക്കിയിരിക്കുകയാണ്. മിനി കൂപ്പർ ആണ് ചാക്കോച്ചൻ സ്വന്തമാക്കിയ പുതിയ വാഹനം. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടി വൈറലാകുകയാണ്. ബ്രീട്ടീഷ് വാഹനനിർമാതാക്കളായ മിനിയുടെ ഏറ്റവും മികച്ച മോഡലാണ് കൂപ്പർ എസ്. 2.0 ലിറ്റർ എൻജിനാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. 30 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.
ഈ വർഷം ആദ്യം പുറത്തിറങ്ങിയ അഞ്ചാം പാതിരയാണ് ചാക്കോച്ചന്റെ അവസാനം റിലീസായ ചിത്രം. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദാണ്. ഉണ്ണി മായ നായികയാവുന്ന ആദ്യ ചിത്രം കൂടിയാണിത്. ഷറഫുദ്ദീൻ, ശ്രീനാഥ് ബാസി, ഇന്ദ്രൻസ്, രമ്യ നമ്പീശൻ, ജിനു ജോസഫ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദാണ്. സുഷിൻ ശ്യാം ആണ് സംഗീതം.