കേരളം വീണ്ടും പ്രളയ ഭീഷണി നേരിടുമ്പോൾ സാന്ത്വന സ്പർശവുമായി എത്തുകയാണ് സിനിമാലോകം ഒന്നാകെ.അവസാനമായി കുഞ്ചാക്കോ ബോബനാണ് സഹായ അഭ്യർത്ഥനയുമായി എത്തിയിരിക്കുന്നത്.ബലിപെരുന്നാള്‍ ദിനമായ നാളെ വിശന്നിരിക്കുന്ന ആരും ഉണ്ടാവരുതെന്നാണ് ചാക്കോച്ചന്റെ അഭ്യര്‍ഥന.
‘കേരള ഫ്ലഡ് ഡിസാസ്റ്റര്‍ അര്ജന്റ് ഹെല്‍പ്പി’ന്റെ ഫേസ്ബുക്ക് സന്ദേശം പങ്കുവച്ചുകൊണ്ടാണ് കുഞ്ചാക്കോ ബോബന്റെ അഭ്യര്‍ഥന. നാളെ എല്ലാരും ഒന്നൂടെ ഉഷാറാക്കണം. ബലി പെരുന്നാള്‍ ദിവസം ആണ്. ഒറ്റയാളും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുത്. ഏവര്ക്കുംനന്മയുണ്ടാവട്ടെ’. അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.