നടൻ കുഞ്ചാക്കോ ബോബന്റെ 43-ാം ജന്മദിനമായിരുന്നു കഴിഞ്ഞദിവസം. താരത്തിന് ജന്മദിനാശംസകളുമായി മറ്റു താരങ്ങളും നിരവധി ആരാധകരും രംഗത്തെത്തിയിരുന്നു. ജന്മദിനം എന്നു തുടങ്ങി എല്ലാ ആഘോഷങ്ങളും ഇപ്പോൾ കുഞ്ചാക്കോബോബനും പ്രിയക്കും സ്പെഷ്യൽ ആണ്. 14 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ഇവരുടെ ജീവിതത്തിലേക്ക് കടന്നു വന്ന കുഞാണ് ഇവരുടെ ആഘോഷങ്ങൾ ഇപ്പോൾ സ്പെഷ്യൽ ആക്കുന്നത്. തന്റെ പിറന്നാൾ ദിനത്തിലെ കേക്കിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ച് വാക്കുകൾ ഇപ്പോൾ വൈറലാവുകയാണ്. മകനെ എടുത്ത് പിടിച്ചുകൊണ്ട് നിൽക്കുന്ന ഒരു അച്ഛനെയാണ് കേക്കിന് മുകളിൽ കാണുവാൻ സാധിക്കുന്നത്. ഹാപ്പി ബർത്ത് ഡേ അപ്പാ എന്ന് പറഞ്ഞാണ് കുഞ്ചാക്കോയുടെ കുറുപ്പ് ആരംഭിക്കുന്നത്.
ഈ വാക്കു കേൾക്കുവാൻ താൻ ഏറെ കാത്തിരിക്കുകയാണെന്നും ഒപ്പം ആശംസകൾ അറിയിച്ച ഏവർക്കും നന്ദിയും കുഞ്ചാക്കോ പറയുന്നുണ്ട്. 14 വർഷത്തെ നീണ്ട കാത്തിരിപ്പിനുശേഷം ഏപ്രിൽ 17നാണ് കുഞ്ചാക്കോബോബനും ഭാര്യ പ്രിയയും ഒരു ആൺ കുഞ്ഞ് ജനിക്കുന്നത്. ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. കുഞ്ഞിന്റെ ജന്മ സമയത്തെ ചിത്രങ്ങളും മാമോദീസയുടെ ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്.