അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കാലെടുത്ത് വെച്ച താരമാണ് കുഞ്ചാക്കോബോബൻ. 1997 ൽ ഫാസിൽ ഒരുക്കിയ ഈ ചിത്രം കുഞ്ചാക്കോ ബോബന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ആ ഒരൊറ്റ ചിത്രത്തോടെ അദ്ദേഹം ആരാധികമാരുടെ ചോക്ലേറ്റ് ബോയ് ആയി മാറി. പിന്നീടങ്ങോട്ട് താരത്തിന് നിരവധി അവസരങ്ങൾ ലഭിച്ചു. ഇപ്പോഴും താരത്തിന് നിരവധി ആരാധകരുണ്ട്.
ബാക്ക് ബെഞ്ചർ ലൈഫിനെ കുറിച്ചും ക്ലാസ്സ് കട്ട് ചെയ്ത് യമഹ കടമെടുത്തു ചുറ്റിക്കറങ്ങിയതിനെക്കുറിച്ചും ഇപ്പോൾ തുറന്നു പറയുകയാണ് കുഞ്ചാക്കോ ബോബൻ. താരം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ച കോളേജ് ലൈഫിലെ ഒരു ചിത്രമാണ് ഇപ്പോൾ തരംഗമാകുന്നത്. “ബാക്ക് ബെഞ്ചര്‍ ലൈഫ്…ക്ലാസ് കട്ട് ചെയ്ത്, കടമെടുത്ത യമഹയില്‍ സുഹൃത്തിനൊപ്പം മഴയത്ത് സവാരി ചെയ്യുന്നു…നയന്റീസ് ത്രില്‍സ്..” എന്നാണ് ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബന് കുറിച്ചിരിക്കുന്നത്.
ഈ ചിത്രം അയച്ചു തന്ന സുഹൃത്തിന് നന്ദിയും താരം അറിയിക്കുന്നുണ്ട്. ചിത്രത്തിന് താഴെ നിരവധി കമന്റുകൾ ആണ് എത്തുന്നത്. അല്‍ ഫ്രീക്കന്‍, ചോക്ലേറ്റ് ഹീറോ, അനിയത്തി പ്രാവ് ഫീല്‍, പിന്നില്‍ ഇരിക്കുന്ന ആളും മാസ്, പൊളിച്ചു കുഞ്ഞു ബോബന് എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍.