പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന താരജോഡികൾ ആണ് കുഞ്ചാക്കോബോബനും പ്രിയയും. നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അവർക്ക് ഒരു കുഞ്ഞു ജനിക്കുന്നത്. അവരുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം ആയിരുന്നു ഇസയുടെ ജനനം. ഇസയുടെ വിശേഷങ്ങൾ കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
കുടുംബജീവിതത്തിൽ സമാധാനം വേണമെങ്കിൽ ഒരു നിയമം പാലിക്കണമെന്ന് ഇപ്പോൾ കുഞ്ചാക്കോ ബോബൻ ആരാധകരോട് പങ്കുവയ്ക്കുകയാണ്. ഭാര്യ പ്രിയയുമായുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആ നിയമം ഏതാണെന്ന് കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തുന്നത്. കാലാകാലങ്ങളായി തലമുറകൾ തോറും കൈമാറിവരുന്ന ഒരു നിയമമാണ് ഇതെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു.
‘നിങ്ങൾ വരയ്ക്കുന്ന വരയ്ക്കപ്പുറം നിങ്ങളുടെ ഭാര്യ കടക്കാതിരിക്കട്ടെ. വര എവിടെ വരയ്ക്കണമെന്ന് അവൾ തീരുമാനിക്കട്ടെ’ എന്നാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ആ സുവർണ നിയമം. പോസ്റ്റിനു താഴെ നിരവധി രസകരമായ കമന്റുകൾ ആണ് എത്തുന്നത്.