14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഈ കഴിഞ്ഞ ഏപ്രിൽ 17നാണ് കുഞ്ചാക്കോബോബനും പ്രിയക്കും കുഞ്ഞു ജനിക്കുന്നത്. ഏറെ സന്തോഷത്തോടെ ഈ വാർത്ത സ്വീകരിച്ച ആരാധകർ പിന്നീട് കുഞ്ഞിന്റെ ആദ്യ ഫോട്ടോയും പേരും ഒക്കെ നിറഞ്ഞ ആകാംക്ഷയോടെ തന്നെയാണ് ഏറ്റെടുത്തത്. ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞിന്റെ മാമോദീസ ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോകളും ആരാധകരുടെ ഇടയിൽ തരംഗമായിരുന്നു.
ഇപ്പോൾ കുഞ്ഞിനോട് ഒപ്പമുള്ള പ്രിയയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. കുഞ്ഞിന്റെ ഹൃദയമിടിപ്പും ഊഷ്മളതയും പ്രിയ അനുഭവിക്കുന്നത് കാണുമ്പോള്‍ സന്തോഷം നിറയുന്നു എന്നും ഈ ഒരു ചിത്രമെടുക്കാന്‍ ഒരുപാട് നാള് കാത്തിരുന്നു എന്നും കുഞ്ചാക്കോ കുറിക്കുന്നു. കുഞ്ഞുങ്ങൾ എന്ന അനുഗ്രഹത്തിനായി കാത്തിരിക്കുന്ന ഓരോ ദമ്പതികള്‍ക്കും പ്രാര്‍ത്ഥനകളും, ആശംസകളും കുഞ്ചാക്കോ നേരുന്നുണ്ട്.