മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ തങ്കലിപികളിൽ എഴുതി ചേർക്കപ്പെട്ട ചിത്രമാണ് പുലിമുരുകൻ. ഒരുകാലത്തും മലയാള സിനിമയ്ക്ക് സ്വന്തമാക്കാൻ സാധിക്കില്ല എന്ന് കരുതിയിരുന്ന 100 കോടി ക്ലബ്ബിലേക്ക് ആദ്യമായി മലയാള സിനിമയെ കൈപിടിച്ചു കയറ്റിയത് പുലിമുരുകൻ ആയിരുന്നു.മോഹൻലാൽ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഹിറ്റ് മേക്കർ വൈശാഖ് ആയിരുന്നു.ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്.
ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടായേക്കാം എന്ന് മനസ്സ് തുറക്കുകയാണ് ചിത്രത്തിന്റെ തിരകഥാകൃത്ത് ഉദയകൃഷ്ണ.ഒരു ചാനൽ അഭിമുഖത്തിലാണ് ഉദയകൃഷ്ണ ഇത് വ്യക്തമാക്കിയത്.നേരത്തെ നിർമാതാവ് ടോമിച്ചൻ മുളകുപ്പാടവും ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് ആലോചനകൾ ഉണ്ടെന്ന് മനസ്സ് തുറന്നിരുന്നു.